SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

സർക്കാർ ഭവന വായ്പ: അക്കൗണ്ട് ബാങ്കിലാക്കിയത് ജീവനക്കാർ അറിയാതെ 

READ ENGLISH VERSION
logo

കാസർകോട്: ഹൗസ് ബിൽഡിംഗ് അഡ്വാൻസ് വായ്പ കിട്ടിയവരുടെ അക്കൗണ്ട് ബാങ്കുകളിലേക്ക് മാറ്റിയത് ജീവനക്കാർ അറിയാതെ. മാസം തോറും കൃത്യമായി തിരിച്ചടച്ചിട്ടും ലക്ഷങ്ങളുടെ കുടിശികയുണ്ടെന്ന് ബാങ്കുകളിൽ നിന്ന് വിളി വന്നു തുടങ്ങിയപ്പോഴാണ് സർക്കാർ 2017 ൽ നിറുത്തലാക്കിയ പദ്ധതിയുടെ ഇടപാടുകൾ ബാങ്കുകളിലേക്ക് മാറ്റിയ വിവരം വായ്‍പയെടുത്തവർ അറിയുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം 2017ലാണ് സർക്കാർ പദ്ധതി അവസാനിപ്പിച്ചത്. 20 വർഷം മുമ്പാണ് ജീവനക്കാർക്ക് ഏറെ സഹായകരമായ പദ്ധതി സർക്കാർ ആരംഭിച്ചത്. സ്ഥലത്തിന്റെ ആധാരം ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്ത് അദ്ധ്യാപകരുടേത് ഡി.ഡി.ഇ ഓഫീസിലും മറ്റു ജീവനക്കാരുടേത് ജില്ലാ കളക്ട്രേറ്റുകളിലും വാങ്ങിവച്ച ശേഷമായിരുന്നു വായ്‌പ നൽകിയത്. സർക്കാർ നേരിട്ടാണ് വായ്പ തുക ട്രഷറി വഴി ജീവനക്കാർക്ക് നൽകിയത്. സ്പാർക്ക് മുഖേന ശമ്പളത്തിൽ നിന്ന് തിരിച്ചടവ് തുക പിടിക്കുകയായിരുന്നു. ശമ്പളത്തിൽ നിന്ന് നേരിട്ട് തുക പിടിക്കുന്നതിനാൽ വായ്‌പ കുടിശികയുണ്ടാകാൻ യാതൊരു സാദ്ധ്യതയുമില്ല. ലക്ഷങ്ങളുടെ കുടിശികയുണ്ടെന്ന് ബാങ്കിൽ നിന്ന് പറയുമ്പോൾ തിരിച്ചടവ് തുക പിടിച്ച് ബാങ്കുകളിലേക്ക് കൊടുത്തില്ലെന്ന സംശയത്തിലാണ് ജീവനക്കാർ.

മറുപടി കിട്ടേണ്ടത്

നിർത്തിയ പദ്ധതിയുടെ വായ്പ തിരിച്ചടവ് മാത്രം ബാങ്കുകളിലേക്ക് മാറ്റിയത്

ഗുണാഭോക്താക്കളുടെ ഒപ്പുകൾ വാങ്ങാതെ അക്കൗണ്ട് മാറ്റിയത്

വായ്‌പ എടുത്തവർക്ക് ബാങ്കുകളുമായുള്ള ബന്ധം

വായ്‌പ എടുത്തവരെ പുതിയ നടപടി ക്രമം അറിയിക്കാത്തത്

'പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ നിങ്ങൾ സർക്കാരുമായി ബന്ധപ്പെടുക എന്നായിരുന്നു മറുപടി. മുബൈയിൽ നിന്ന് വരുന്ന ഫോൺ വിളിയെ കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം ഏജൻസിക്ക് കരാർ കൊടുക്കുന്നതെന്നാണ് പറഞ്ഞത്".

- വായ്പയെടുത്ത അദ്ധ്യാപകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HBA LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA