SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

ലഹരിവിമുക്തി പദ്ധതിക്ക് തിരു.ദേവസ്വം ബോർഡ്

k

തിരുവനന്തപുരം: യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള ഉദ്യമത്തിനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോ‌‌ർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,​ മതപാഠശാലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരിയ്ക്കെതിരെ ബോധവത്കരണവും മോട്ടിവേഷൻ ക്ളാസുകളും സംഘടിപ്പിക്കുമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്,​ ബോർ‌ഡ് അംഗം അജികുമാർ എന്നിവർ അറിയിച്ചു.

ബോർഡിന്റെ 20 ഗ്രൂപ്പുകളിൽപ്പെട്ട ക്ഷേത്രങ്ങളുടെ ഭാഗമായ 118 മതപാഠശാലകളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമായി ഭഗവത്‌ഗീതയെ അടിസ്ഥാനമാക്കി മനഃശാസ്ത്രപരമായ മോട്ടിവേഷൻ ക്ളാസുകളാണ് സംഘടിപ്പിക്കുന്നത്. വേദാന്തപണ്ഡിതനും സൈക്കോളജിസ്റ്റുമായ കെ.ശ്രീറാമിന്റെ നേതൃത്വത്തിലായിരിക്കും ക്ളാസുകൾ. രക്ഷിതാക്കളെയും ക്ളാസുകളിൽ പങ്കെടുപ്പിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബോ‌ർഡിന്റെ നാല് എയ്ഡഡ് കോളേജുകൾ,​ ഒരു അൺ എയ്ഡഡ് കോളേജ്,​ 20 സ്കൂളുകൾ എന്നിവിടങ്ങളിലും ലഹരിവിരുദ്ധ ക്ളാസുകൾ സംഘടിപ്പിക്കും. അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകി അവരെയും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസുകളിൽ പങ്കാളികളാക്കും. ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കും.

ക്ഷേത്രോത്സവങ്ങളുടെ ഭാഗമായുള്ള ലഹരി ഉപയോഗം,​ അക്രമം എന്നിവ തടയാൻ ഈ ഉദ്യമം സഹായകമാകുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. ഒരു വിഭാഗം കുട്ടികളിലും യുവാക്കളിലും കണ്ടുവരുന്ന സ്വാർത്ഥ സ്വഭാവം അകറ്റി അവരെ സേവന സന്നദ്ധരാക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA