SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

ട്രഷറി നിയന്ത്രണമില്ല: മന്ത്രി ബാലഗോപാൽ

kn-balagopal

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുതരത്തിലുള്ള ട്രഷറി നിയന്ത്രണവുമില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. വർഷാന്ത്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 6000 കോടിയോളം രൂപയുടെ വായ്പാനുമതി തിങ്കളാഴ്ച രാത്രിയാണ് കിട്ടിയത്. അടിയന്തരമായി റിസർവ്വ് ബാങ്കിനെ ബന്ധപ്പെട്ട് ഇന്നലെ തന്നെ വായ്പ എടുക്കാൻ നടപടികളെടുത്തു. പണം ഇന്ന് രാവിലെ ലഭിക്കും. കൊടുക്കാനുള്ള എല്ലാ ബില്ലുകളും കൊടുത്തുതീർക്കും. കഴിഞ്ഞ ആഴ്ച 5990 കോടിയുടെ വായ്പയും കിട്ടിയിരുന്നു.

ധനവിനിയോഗ ബില്ലിന്റെ ചർച്ചകൾക്ക് മറുപടി നൽകവേയാണ് സാമ്പത്തിക വർഷാവസനത്തെ ആശങ്ക മാറിയ വിവരം മന്ത്രി പങ്കുവെച്ചത്. ബഡ്ജറ്റ് നിർദ്ദേശങ്ങൾക്ക് അനുസൃതമായി വിവിധ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തുന്നതിന് അനുമതി നൽകുന്ന ധനവിനിയോഗ ബില്ലിന് സഭ അംഗീകാരം നൽകി. ഏപ്രിൽ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KN BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA