SignIn
Kerala Kaumudi Online
Wednesday, 08 July 2026 3.49 AM IST

നാമാവശേഷമായി സ്രാമ്പി പള്ളി, ഒഴുക്കിൽ പെട്ട് ബസും

d

മേപ്പാടി: ഇരുപത് വർഷത്തോളം പഴക്കമുള്ള ചുളുക്ക മുസ്ലീം ജുമാ അത്ത് പള്ളിക്ക് കീഴിലുള്ള സ്രാമ്പി പള്ളി മണ്ണിടിച്ചിലിൽ അപ്രത്യക്ഷമായി. താഞ്ഞിലോട് പ്രദേശവാസികൾക്ക് താത്കാലികമായി നിസ്കരിക്കാൻ നിർമ്മിച്ച പള്ളിയാണ് നാമാവശേഷമായത്.

2007ൽ താഞ്ഞിലോട് വലിയ പള്ളി വന്നതിനെ തുടർന്ന് ഇവിടേയ്ക്കുള്ള ആളുകളുടെ എണ്ണം കുറഞ്ഞിരുന്നു.നിലവിൽ 125 ഓളം പേർക്ക് നിസ്കരിക്കാൻ പള്ളിയിൽ സൗകര്യമുണ്ടായിരുന്നു. നിലവിൽ താഞ്ഞിലോട് പ്രദേശത്തുള്ള കുറച്ചുപേരും വഴിയാത്രക്കാരും സഞ്ചാരികളും മാത്രമാണ് ദിവസേന പള്ളിയിൽ വന്നുപോകുന്നത്. ദുരന്തസമയത്ത് പള്ളിയിൽ ആരുമില്ലാതിരുന്നത് തുണയായെന്ന് പള്ളിക്കമ്മിറ്റി പ്രസിഡന്റും കള്ളാടിക്കൊല്ലി വാർഡ് മെമ്പറുമായ ഉനെെസ് പറഞ്ഞു.

മണ്ണിടിച്ചിലിൽ തൊഴിലാളികളെ കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന ബസ് സമീപത്തുള്ള മീനാക്ഷി പുഴയിലേക്ക് മറിഞ്ഞു. ദിവസേന ഇരുപതോളം തൊഴിലാളികളെ രാവിലെയും വെെകിട്ടുമായി പണിസ്ഥലത്ത് എത്തിച്ചിരുന്ന ബസാണ് പുഴയിലേക്ക് മറിഞ്ഞത്. രണ്ട് ദിവസമായി കാര്യമായ പണിയില്ലായിരുന്നുവെന്ന് പറയുന്നു. ഇവർക്കായി ഒരുക്കിയ ഷെഡിനോട് ചേർന്ന് നിറുത്തിയിട്ടിരിക്കുകയായിരുന്ന ബസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA