SignIn
Kerala Kaumudi Online
Saturday, 29 August 2026 5.28 PM IST

അധികം സ്ഥലം വേണ്ട, ഗ്രോബാഗിലും വളർത്താം; 90 ദിവസത്തിൽ വിളവ്, കൈനിറയെ സമ്പാദിക്കാം

grow-bag
പ്രതീകാത്മകചിത്രം

നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. നാരുകൾ ബീറ്റാ കരോട്ടീൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമായ ഇവ ജ്യൂസായോ ആവിയിൽ വേവിച്ചോ സൂപ്പായോ കറികളിലോ ചേർത്ത് നാം കഴിക്കാറുണ്ട്. അതിനാൽ വിപണിയിലും ഇവയ്ക്ക് നല്ല ഡിമാൻഡാണ്.

മൂന്നാർ,​ വയനാട് പോലുള്ള തണുത്ത പ്രദേശങ്ങളിലാണ് കാരറ്റ് കൃഷി ചെയ്യുന്നത്. കേരളത്തിൽ കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കാരറ്റ് എത്തിക്കുന്നത്. എന്നാൽ ശരിയായി പരിചരിച്ചാൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഈ കൃഷി ചെയ്യാൻ കഴിയും. ഗ്രോബാഗിലും ടെറസിലും തോട്ടങ്ങളിലും വരെ കാരറ്റ് വളർത്തുന്നവരുണ്ട്. എങ്ങനെ വളരെ എളുപ്പത്തിൽ കാരറ്റ് കൃഷി ചെയ്യാമെന്ന് നോക്കാം.

കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കണം ?

കേരളത്തിൽ ഒക്‌‌ടോബർ മുതൽ ജനുവരി വരെയാണ് കാരറ്റ് കൃഷിയ്ക്ക് അനുയോജ്യം. ഗ്രോബാഗിലാണ് കാരറ്റ് വളർത്തുന്നതെങ്കിൽ കുറഞ്ഞത് 12 -15 ഇഞ്ച് ആഴമുള്ള ഗ്രോബാഗ് തിരഞ്ഞെടുക്കുക. അധിക ജലം വാർത്ത് പോകാൻ ബാഗിന്റെ അടിയിൽ ആവശ്യത്തിന് ദ്വാരമുണ്ടെന്ന് ഉറപ്പാക്കുക. 40 ശതമാനം ചകിരിച്ചോർ, 30 ശതമാനം ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, 30 ശതമാനം മേൽമണ്ണ് അല്ലെങ്കിൽ മണൽ എന്നിവ ചേർത്ത് മിശ്രിതം ഉണ്ടാക്കണം. കാരറ്റ് വളഞ്ഞുപോകാതിരിക്കാൻ മണ്ണിലെ കല്ലും കട്ടകളും നീക്കം ചെയ്യുക.

വിത്തുകൾ ചെറുതായതിനാൽ അൽപം മണലുമായി ചേർത്ത് വിതറാം. വിതറിയശേഷം കാൽ ഇഞ്ച് കനത്തിൽ മുകളിൽ മണ്ണ് വിതറാം. വിത്തുകൾ ഒഴുകിപ്പോകാതെ ഇരിക്കാൻ തുടക്കത്തിൽ വെള്ളം സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്. 10 മുതൽ 14 ദിവസത്തിനുള്ളിൽ വിത്തുകൾ മുളച്ചുവരും.

തൈകൾ രണ്ട് ഇഞ്ച് ഉയരമെത്തുമ്പോൾ ആരോഗ്യം കുറഞ്ഞ തൈകൾ പിഴുതുമാറ്റി 2-3 ഇഞ്ച് അകലം ഉറപ്പാക്കുക. കുറഞ്ഞത് അഞ്ച് - ആറ് മണിക്കൂർ സൂര്യപ്രകാശം തൈകൾ നട്ട സ്ഥലത്ത് ലഭിക്കണം. മണ്ണിൽ എപ്പോഴും നേരിയ ഈർപ്പവും ഉണ്ടായിരിക്കണം. 70 - 90 ദിവസത്തിനുള്ളിൽ കാരറ്റിന്റെ മുകൾഭാഗം മണ്ണിൽ നിന്ന് ഉയർന്ന് വരുന്നു. ഈ സമയം വിളവെടുക്കാം.

English Summary

The article outlines methods for cultivating carrots, a highly nutritious vegetable, in Kerala. Despite typically being sourced from other states, carrots can be grown locally from October to January in various settings like grow bags. Key steps include preparing soil mix, proper seed sowing, ensuring sunlight, and maintaining moisture for harvesting within 70-90 days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CARROT FARMING, GROW BAG FARMING, TERRACE FARMING KERALA, VEGETABLE FARMING KERALA, EASY FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY