SignIn
Kerala Kaumudi Online
Wednesday, 23 September 2026 6.27 PM IST

വെണ്ടയ്ക്ക പെട്ടെന്ന് അഴുകാതിരിക്കാൻ ഇങ്ങനെ ചെയ്യാം, ആഴ്‌ചകളോളം കേടാകില്ല

ladys-finger
വെണ്ടയ്ക്ക

ചോറിനൊപ്പം വെണ്ടയ്ക്ക മെഴുക്കുപുരട്ടി മിക്കവരുടെയും ഇഷ്ട കോംബിനേഷനാണ്. സാമ്പാറിലും വെണ്ടയ്ക്ക മസ്റ്റാണ്. എന്നാൽ വാങ്ങിയാൽ പെട്ടെന്നുതന്നെ വെണ്ടയ്ക്ക അഴുകിപ്പോകുമെന്ന് മിക്കവരും പരാതി പറയാറുണ്ട്. ഇതിനുള്ള പരിഹാര മാർഗങ്ങൾ വീട്ടിൽതന്നെ പരീക്ഷിക്കാം.

  • ആദ്യം വെണ്ടയ്ക്ക കഴുകി വൃത്തിയാക്കണം. ശേഷം തുണിയോ പേപ്പറോ ഉപയോഗിച്ച് നന്നായി തുടച്ച് നനവ് പൂർണമായും മാറ്റണം. ശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ച് സൂക്ഷിക്കാം.
  • ഓരോ വെണ്ടയും പേപ്പർ ടവ്വലിൽ പൊതിഞ്ഞ് ഒരു പ്ളാസ്റ്റിക് കവറിൽ ദ്വാരങ്ങൾ ഇട്ടതിനുശേഷം അതിൽ സൂക്ഷിക്കാം.
  • അറ്റങ്ങൾ മുറിക്കുകയോ കഷ്ണങ്ങളാക്കുകയോ ചെയ്യാതെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് പെട്ടെന്ന് അഴുകിപ്പോകാതിരിക്കാൻ സഹായിക്കും.
  • കഷ്ണങ്ങളാക്കിയതിനുശേഷം എയർ ടൈറ്റ് ഫ്രീസർ ബാഗിൽ വച്ച് ഫ്രീസറിലും വെണ്ടയ്ക്ക സൂക്ഷിക്കാം.

വെണ്ടയ്ക്ക വിഭവങ്ങൾ തയ്യാറാക്കുമ്പോൾ വഴുവഴുപ്പ് മാറ്റാം

ഒരിക്കലും പാചകം ചെയ്യുന്നതിന് തൊട്ടുമുൻപായി വെണ്ടയ്ക്ക കഴുകരുത്. കുറച്ച് സമയം മുൻപുതന്നെ വെണ്ടയ്ക്ക കഴുകി വയ്ക്കണം. വെണ്ടയ്ക്ക പാകം ചെയ്യുമ്പോൾ അൽപം തൈരോ നാരങ്ങാനീരോ ചേർത്താൽ വഴുവഴുപ്പ് മാറികിട്ടും.

വെണ്ടയുടെ ഗുണങ്ങൾ

ധാരാളം പോഷകങ്ങളുടെ കലവറയാണ് വെണ്ടയ്ക്ക. നിരവധി രോഗങ്ങളെ അകറ്റാനും സഹായിക്കുന്നു. ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം അകറ്റുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ കരളിനെ സംരക്ഷിക്കുന്നു. വെണ്ടയ്ക്ക ശീലമാക്കിയാൽ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും സഹായിക്കും. വെണ്ടക്കയിൽ വിറ്റാമിൻ എ, സി, ഇ എന്നിവയും സിങ്കും ഉൾപ്പെട്ടിട്ടുണ്ട്.

English Summary

This article offers practical advice on preserving okra, recommending thorough drying and proper storage in airtight containers or freezer bags. It also suggests adding curd or lemon juice to reduce sliminess during cooking. Additionally, it highlights okra's significant health benefits, including aiding digestion, liver protection, and supporting heart health due to its rich nutrient profile.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LADYS FINGER, LADYS FINGER STORAGE, KEEPING LADYS FINGER FRESH, OKRA STORAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE