SignIn
Kerala Kaumudi Online
Friday, 17 July 2026 7.50 AM IST

കിലോയ്ക്ക് 1,200  രൂപ  വരെ; കേരളത്തിലും വിളയും, ലക്ഷങ്ങൾ സമ്പാദിക്കാം

makhana

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മഖാന. ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി കൂട്ടാനും ഇത് മികച്ചതാണ്. ഫോക്സ് നട്ട്സ്,​ താമര വിത്ത്,​ ഗോർഗോൺ നട്ട്സ് ഇങ്ങനെ പല പേരുകളിലും മഖാനയെ അറിയപ്പെടുന്നു. നിംഫേസി കുടുംബത്തിൽ പെട്ട മഖാന ഒരു പ്രത്യേകതരം താമര വിത്താണ്. ഇത് പ്രധാനമായും ഇന്ത്യ,​ ചെൈന,​ നേപ്പാൾ,​ ബംഗ്ലാദേശ്,​ ജപ്പാൻ,​ റഷ്യ,​ കൊറിയ എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഇന്ത്യയിലാകട്ടെ ബീഹാർ,​ അസം,​ മണിപ്പൂർ,​ പശ്ചിമ ബംഗാൾ,​ ത്രിപുര,​ ഒഡീഷ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ കൃഷിയുള്ളത്. ഇതിൽ ഭൂരിഭാഗവും കൃഷി ചെയ്യുന്നത് ബീഹാറിലാണ്.

കൃഷി രീതി

മഖാന പ്രധാനമായും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ (കുളം, തടാകം) 4-6 അടി താഴ്ചയിലാണ് മഖാന കൃഷി ചെയ്യുന്നത്. മാർച്ച് - ഏപ്രിൽ മാസത്തിൽ വിത്ത് വിതച്ച് സെപ്തംബർ - ഒക്ടോബർ മാസങ്ങളിൽ വിളവെടുക്കുന്നു. ചളി നിറഞ്ഞ കുളങ്ങളിൽ വിത്ത് വിതച്ചശേഷം വളർന്ന് പന്തലിക്കുന്ന ചെടികളിൽ നിന്ന് വിളവെടുക്കുന്നു. വെള്ളത്തില്‍ വളരുന്ന ഒരു തരം ലില്ലി അഥവാ താമരയില്‍ പിങ്ക് നിറത്തിലുള്ള പൂവുകള്‍ ഉണ്ടാകും. ഈ പൂവുകള്‍ കൊഴിയുന്നതോടെ ഇതില്‍ പഴം കാണാനാവും. ഈ പഴത്തിനുള്ളിലാണ് വിത്തുകള്‍ ഇരിക്കുന്നത്. ഈ പഴങ്ങള്‍ വെള്ളത്തില്‍ വീഴുന്നതോടെ ഇതിലെ വിത്തുകള്‍ കുളത്തിന് അടിയില്‍ അടിഞ്ഞുകൂടും. വിത്തുകൾ വൃത്തിയാക്കി ഉണക്കി വറുത്താണ് മഖാന ഉണ്ടാക്കുന്നത്.

വില

ഏകദേശം 15,000 രൂപ മാത്രമാണ് കൃഷിക്കായി ചെലവാകുന്നത്. എന്നാൽ ഇതിൽ നിന്നും ലഭിക്കുന്ന ലാഭം നിക്ഷേപത്തിന്റെ മൂന്നിരട്ടിയിലധികമാണ്. ഒരു കിലോ മഖാനയ്ക്ക് വിപണിയിൽ 600 രൂപ മുതൽ 1,200 രൂപ വരെ വില ലഭിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, MAKHANA, FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY