SignIn
Kerala Kaumudi Online
Saturday, 18 July 2026 11.10 PM IST

എട്ടുലക്ഷം വിലയുള്ള കാറിൽ പതിപ്പിക്കാൻ 2.08 കോടി രൂപയുടെ നമ്പർപ്ലേറ്റ്? രാജ്യത്തെ ഏറ്റവും വിലയുള്ള നമ്പർ

car

വാഹനത്തേക്കൾ വിലപിടിപ്പുള്ള നമ്പറുകൾ വാങ്ങുന്നത് ദുബായ് പോലുള്ള ഗൾഫ് രാജ്യങ്ങളിൽ പതിവാണ്. ഇന്ത്യയിലും ഇത്തരത്തിലുള്ള ആഡംബര വില്പനകൾ നടന്നുവരുന്നുണ്ട്. ഇന്ത്യയിലെ മുൻനിര ആഡംബര പ്രീ ഓൺഡ് കാർ ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്സ് അടുത്തിടെ ആരംഭിച്ച ഓക്ഷൻ ഹൗസ് ബൈ ബിഗ് ബോയ് ടോയ്സിലൂടെ ഡിഡിസി 001 എന്ന നമ്പർ വി​റ്റുപോയത്. 2.08 കോടി രൂപയ്ക്കാണ് വി​റ്റത്.

ബിഗ് ബോയ് ടോയ്‌സിന്റെ ഉടമയായ ജതിൻ അഹുജയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിന്റേജ് നമ്പറായിരുന്നു ഇത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വാഹന നമ്പർ എന്ന ഖ്യാതിയാണ് ഡിഡിസി 0001 നേടിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കിരൺ കൊൽപകുലയാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ വാഹന നമ്പർ ലേലത്തിലൂടെ സ്വന്തമാക്കിയത്.

ജതിൻ അഹുജയുടെ മാരുതി സുസുക്കി ഇഗ്നിസിലായിരുന്നു ഈ നമ്പർ പതിപ്പിച്ചിരുന്നത്. ഇതാണ് ബിഗ് ബോയ് ടോയിസിന്റെ ലേലത്തിലൂടെ വിറ്റുപോയത്. അതേസമയം, എട്ട് ലക്ഷം രൂപയുടെ വാഹനത്തിൽ 2.08 കോടിയുടെ നമ്പർ എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലേലത്തിലൂടെ ഈ നമ്പർ സ്വന്തമാക്കിയ കിരൺ ഏത് വാഹനത്തിനായാണ് ഈ നമ്പർ നേടിയിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

1.17 കോടി രൂപയ്ക്ക് ലേലം ചെയ്ത എച്ച്ആർ 88ബി 8888 ആയിരുന്നു ഇതുവരെ ഏറ്റവും കൂടിയ വിലയിൽ ലേലം ചെയ്ത നമ്പർ. എന്നാൽ, ലേലത്തിൽ പിടിച്ച വ്യക്തി പണം നൽകാത്തതിനെ തുടർന്ന് ഇത് റദ്ദാക്കുകയായിരുന്നു. പിന്നീട് 26.7 ലക്ഷം രൂപയ്ക്ക് മാത്രമാണ് ഈ നമ്പർ വിറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, CAR NUMBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY