
ഇന്ധന വിലവർദ്ധനവും ചെറുനഗരങ്ങളിലടക്കം ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചതും ജില്ലയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർദ്ധിപ്പിക്കുന്നു. പുതിയ ട്രെൻഡ് കേരളത്തിലെ ചെറിയ നഗരങ്ങളിലടക്കം വ്യാപിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം ജനുവരി മുതൽ ജൂൺ 17 വരെ 6,307 ഇലക്ട്രിക് വാഹനങ്ങളാണ് ജില്ലയിലെ ഏഴ് ആർ.ടി ഓഫീസുകളിലായി രജിസ്റ്റർ ചെയ്തത്. 2025ൽ 9,343 ഇവി വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. 2020ൽ 194 വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങിയ സ്ഥാനത്താണ് ഇവിയിലേക്കുള്ള ജില്ലയുടെ അതിവേഗ ഓട്ടം. ഓരോ മാസവും വിൽക്കുന്ന വാഹനങ്ങളുടെ എണ്ണം മുൻപത്തേക്കാൾ വർദ്ധിച്ചതിനാൽ ഈ വർഷം റെക്കാഡ് വിൽപ്പനയാണ് വാഹന ഡീലർമാർ മുന്നിൽകാണുന്നത്.
ജില്ലയിൽ രജിസ്റ്റർ ചെയ്ത ഇവിയിൽ കൂടുതലും കാറുകളും ബൈക്കുകളുമാണ്. ഇലക്ട്രിക് ഓട്ടോകളുടെ എണ്ണവും കൂടുന്നുണ്ട്. ഒറ്റചാർജ്ജിൽ കൂടുതൽ മൈലേജും സാങ്കേതിക മികവുള്ള വാഹനങ്ങളുമായി മുൻനിര നിർമ്മാതാക്കൾ രംഗത്തുവന്നതും കെ.എസ്.ഇ.ബിയും അനർട്ടിനും പുറമെ സ്വകാര്യ സംരംഭകരും കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങിയതും ഇലക്ട്രിക്കിലേക്കുള്ള വേഗത്തിന് വഴിയൊരുക്കി. ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾ 40,000 രൂപ മുതൽ ലഭ്യമാണ്. 1.30 മുതൽ പ്രധാന കമ്പനികളുടെ മോട്ടോർ കരുത്തും കൂടുതൽ ബാറ്ററി റേഞ്ചും ലഭിക്കുന്ന സ്കൂട്ടറുകളുണ്ട്. ഒരുലക്ഷം മുതൽ ബൈക്കുകളും ലഭ്യമാണ്. പ്രധാന നഗരങ്ങളിലെല്ലാം ഔട്ട്‌ലെറ്റുകളും സർവീസ് സെന്ററുകളും ആരംഭിച്ചതും ഇവിയിലേക്ക് കൂടുതൽ പേരെ ആകർഷിച്ചു.
ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ
ഈ വർഷത്തെ വാഹന രജിസ്ട്രേഷൻ
ആകെ: 51,942
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |