SignIn
Kerala Kaumudi Online
Friday, 17 July 2026 8.34 PM IST

ഇലക്ട്രിക് വാഹന പ്രേമത്തിനിടയിലും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്നത് മാരുതിയുടെ ഈ കാർ

suzuki

ഇന്ത്യൻ വാഹന വിപണിയിൽ എസ്‌‌യുവി ആധിപത്യം തുടരുമ്പോഴും വിപണിയുടെ സിംഹാസനം തിരിച്ചുപിടിച്ച് മാരുതിയുടെ ഡിസയർ. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം 2.3 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ഡിസയർ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. ഈ സാമ്പത്തിക വർഷത്തിൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ 66 ശതമാനവും എസ്‌‌യുവികളാണ്. എന്നാൽ ഇത്രയും വലിയ എസ്‌യുവി തരംഗത്തിനിടയിലും ഒരു സെഡാൻ കാർ ഒന്നാമതെത്തിയത് ഇന്ത്യക്കാരുടെ പ്രത്യേക താൽപ്പര്യത്തെ കാണിക്കുന്നു. സെഡാൻ സെഗ്‌മെന്റിൽ മാത്രം 5.2 ശതമാനം വിപണി വിഹിതമാണ് മാരുതി കൈവശം വച്ചിരിക്കുന്നത്.

2017ൽ സെഡാൻ വിപണിയിൽ 45.8 ശതമാനം വിഹിതമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 57.2 ശതമാനമായി വളർന്നു. വിപണിയിൽ അനുദിനം എസ്‌‌യുവി മോഡലുകൾ അവതരിപ്പിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരു സെഡാൻ കാർ ഒന്നാം സ്ഥാനത്തെത്തുന്നത് വലിയ നേട്ടമാണ്.

മാരുതിയുടെ ലക്ഷ്വറി സെഡാനായിരുന്ന 'സിയാസ്' നിർത്തലാക്കിയതോടെ നിലവിൽ മാരുതിയുടെ ഏക സെഡാൻ മോഡലായി ഡിസയർ മാറി. സിയാസ് ഉപയോഗിച്ചിരുന്ന പല ഉപഭോക്താക്കളും എസ്‌‌യുവികളിലേക്കോ എംപിവികളിലേക്കോ മാറിയപ്പോൾ തന്നെ, ഒരു വിഭാഗം ഡിസയർ തിരഞ്ഞെടുക്കുകയായിരുന്നു.

maruti-suzuki-dzire-

മാരുതി കാറുകളെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകൾക്ക് മറുപടിയായി ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ഡിസയർ സ്വന്തമാക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ പ്രിയപ്പെട്ട ചോയിസായി കാർ മാറിയതിന് പിന്നിലെ പ്രധാന കാരണവും ഇതുതന്നെയാണ്. പഴയ ഡിസൈനിൽ നിന്ന് മാറി കൂടുതൽ മോഡേൺ ആയ ലുക്കിലാണ് പുത്തൻ ഡിസയർ എത്തിയത്. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകളും ഭേദപ്പെട്ട യാത്രാസുഖവും നൽകാൻ മാരുതിക്ക് സാധിച്ചുവെന്ന് നിസംശയം പറയാൻ കഴിയും.


പുതിയ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഡിസയറിന്റെ കരുത്ത്. നാല് സിലിണ്ടർ എഞ്ചിനല്ല എന്ന പരിമിതിയെ മികച്ച മൈലേജ് കൊണ്ടും പെർഫോമൻസ് കൊണ്ടും എഞ്ചിൻ മറികടന്നു. സാധാരണക്കാർക്കും കുടുംബങ്ങൾക്കും പുറമെ, ഇന്ത്യയിലെ ടാക്സി കാർ വിപണിയിലും ഡിസയറിന് പകരക്കാരില്ലാത്ത ഡിമാൻഡാണ് നിലവിലുള്ളത്. ചുരുക്കി പറഞ്ഞാൽ, സാധാരണക്കാരന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയും ഒരു ലക്ഷ്വറി സെഡാന്റെ സൗകര്യങ്ങളും സുരക്ഷയും ഒത്തുചേർന്നതാണ് ഡിസയറിനെ വീണ്ടും ഇന്ത്യയുടെ പ്രിയപ്പെട്ട കാറാക്കി മാറ്റുന്നത്.

വമ്പൻ സെയിൽസ് റെക്കാഡുകൾ തകർത്ത് ഡിസയർ കുതിപ്പ് തുടരുകയാണ്. 2027 സാമ്പത്തിക വർഷത്തിൽ പാസഞ്ചർ കാർ വിപണിയിൽ ഏകദേശം അഞ്ച് ശതമാനം വളർച്ച ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിപണിയിലെ മാറുന്ന ട്രെൻഡുകൾക്കിടയിലും വൈവിദ്ധ്യമാർന്ന മോഡലുകൾ അവതരിപ്പിച്ച് ആധിപത്യം നിലനിർത്താനാണ് മാരുതിയുടെ നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, AUTO, SHWIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY