SignIn
Kerala Kaumudi Online
Wednesday, 15 July 2026 10.21 PM IST

കെ എൽ 07 അല്ല ഇനി നമ്പർ വൺ കെ എൽ 01, വാഹനശ്രേണിയിൽ കൊച്ചിയെ മറികടന്ന് തിരുവനന്തപുരം

kl-01-registration
വാഹന രജിസ്‌ട്രേഷൻ

തിരുവനന്തപുരം: പതിറ്റാണ്ടുകളായി വാഹന രജിസ്‌ട്രേഷൻ ശ്രേണിയിൽ മുന്നിലുണ്ടായിരുന്ന കെ എൽ 07 എറണാകുളം ഇപ്പോൾ പിന്നിലായി. തിരുവനന്തപുരം രജിസ്ട്രേഷനായ കെഎൽ 01 ആണ് കൊച്ചിയിലെ വാഹനങ്ങളെ മറികടന്നത്. വാഹനങ്ങൾ പുതുതായിറങ്ങുന്ന തിരക്കുകൊണ്ട് കൂടുതൽ സബ് ആർടിഒ ഓഫീസുകൾ കൊച്ചിയിൽ തുടങ്ങിയതാണ് തിരുവനന്തപുരം മുന്നിലാകാൻ കാരണം. തിരുവനന്തപുരത്ത് എന്നാൽ ഇപ്പോഴും മിക്കവരും പുതിയ വാഹനങ്ങൾ കെഎൽ 01ൽ തന്നെയാണ് രജിസ്റ്റർ ചെയ്യുന്നത്. അതിനാൽ നഗരഭാഗങ്ങളിൽ ഏറെ മുന്നിലായി. നഗരത്തിൽ ഇതല്ലാതെ കെഎൽ 22 കഴക്കൂട്ടം സബ് ആർടിഒ ഓഫീസ് മാത്രമാണുള്ളത്.

എറണാകുളത്ത് നിലവിൽ കെഎൽ 07 ഡികെ അവസാനവട്ട നിരയിലാണുള്ളത്. എന്നാൽ തിരുവനന്തപുരത്ത് ഡിഎൽ ആയിക്കഴിഞ്ഞു. ഡികെ 5901 മുതൽ 8399 വരെ നമ്പരുകളാണ് പുതിയ വാഹനങ്ങളുടെ എറണാകുളത്തെ നമ്പർ. തിരുവനന്തപുരത്ത് ഡിഎൽ 500 വരെയുള്ള വാഹനങ്ങൾക്കാണ് ഇപ്പോൾ രജിസ്‌ട്രേഷൻ നൽകുന്നത്.

English Summary

Thiruvananthapuram's KL-01 vehicle registration series has overtaken KL-07 (Ernakulam), which had led Kerala's vehicle registration rankings for decades. The shift is largely attributed to the establishment of additional Sub Regional Transport Offices (Sub RTOs) in the Kochi region, resulting in new vehicle registrations being distributed across multiple registration series instead of KL-07 alone.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KL 07, KL 01, MORE NUMBERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY