SignIn
Kerala Kaumudi Online
Tuesday, 28 July 2026 8.54 PM IST

ഒറ്റ ചാർജിൽ 163 കിലോമീറ്റർ ദൂരം: ‘റിവർ’ ഇനി ആലുവയിലും, പുതിയ സ്‌റ്റോർ പ്രവർത്തനം ആരംഭിച്ചു

river

കൊച്ചി: ഇഞ്ചിയോൺ മൊബിലിറ്റിമായി സഹകരിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ ഏറ്റവും പുതിയ സ്‌റ്റോര്‍ ആലുവയിൽ ആരംഭിച്ചു. ആലുവ പുളിഞ്ചോട് ഷോറൂമിൽ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, റിവർ ചീഫ് പ്രോഡക്റ്റ് ഓഫീസറും സഹസ്ഥാപകനുമായ വിപിൻ ജോർജ്, ഇഞ്ചിയോൺ മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു. ഇന്‍ഡി, ആക്‌സസറികള്‍, മറ്റ് മെര്‍ക്കന്റൈസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കള്‍ക്ക് റിവര്‍ സ്‌റ്റോറില്‍ നിന്നും നേരിട്ട് സ്വന്തമാക്കാം.

ഇഞ്ചിയോൺ മൊബിലിറ്റിക്ക് നിലവിൽ ആലുവ, കോട്ടയം എന്നിവിടങ്ങളിൽ റിവർ സ്റ്റോറുകളുണ്ട്. ആലപ്പുഴയിലും മൂവാറ്റുപുഴയിലും ഉടൻ തന്നെ പുതിയ ഷോറൂമുകൾ പ്രവർത്തനമാരംഭിക്കും. കേരളത്തിലെ ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുന്നത്.

ഒറ്റത്തവണ ചാർജ് ചെയ്താൽ ഇൻഡി സ്കൂട്ടറുകൾക്ക് 163 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും. 4 kWh ശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടറിന് മണിക്കൂറിൽ 90 കി.മീ വേഗതയുണ്ട്. വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കി.മീ വേഗത കൈവരിക്കാൻ സാധിക്കും. സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കുകൾക്കൊപ്പം കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) ഇതിലുണ്ട്. മള്‍ട്ടി യൂട്ടിലിറ്റിയും സ്‌റ്റൈലും ഒരുമിച്ച് ചേരുന്ന സവിശേഷമായ ഡിസൈനോടുകൂടിയെത്തുന്ന ഇന്‍ഡി ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ ട്രാവല്‍ പാര്‍ട്ണറായിരിക്കും.

1,45,799 രൂപയാണ് ഇന്‍ഡിയുടെ എക്‌സ്‌ഷോറൂം വില. സ്റ്റോര്‍ സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഒപ്പം മറ്റ് ആക്‌സസറികളും മെര്‍ക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി +91 90725 68020 എന്ന നമ്പറിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, AUTO, SCOOTER, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY