SignIn
Kerala Kaumudi Online
Saturday, 25 July 2026 11.44 AM IST

ആഭരണപ്രേമികൾക്ക് തിരിച്ചടി; ഇന്നും സ്വർണവിലയിൽ വർദ്ധനവ്, നിരക്കറിയാം

gold
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാമിന് 55 രൂപ കൂടി 13, ​285 രൂപയിലെത്തി. ഒരു പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വിപണി വില 1,​06,​280 രൂപയായി. കഴിഞ്ഞ ശനിയാഴ്ച മുതലാണ് സ്വർണ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്.

രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിൽ വിവാഹ സീസൺ അടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്വർണം വാങ്ങുന്നതിന് വിലവർദ്ധന പ്രതികൂലമാകാനാണ് സാദ്ധ്യത. പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുകയും എണ്ണവില ഉയരുകയും ചെയ്തുകഴിഞ്ഞാൽ സ്വർണത്തിന്റെ വിലയിടിവിന് കാരണമായേക്കുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

English Summary

Gold prices in Kerala continued to rise today, with the price increasing by ₹55 per gram to ₹13,285 and ₹440 per sovereign (8 grams), taking the market price to ₹1,06,280 per sovereign. This marks the continuation of the upward trend that began last Saturday.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE TODAY, KERALA GOLD RATE, GOLD PRICE INCREASE, SWARNA VILA, GOLD RATE TODAY KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360