തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 13,090 രൂപയായി. പവൻ 80 രൂപ കുറഞ്ഞ് 1,04,720 രൂപയിലെത്തി. പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായതോടെയാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ജൂലായ് ഒമ്പത് മുതൽ കയറ്റത്തിന്റെ പ്രവണത കാണിച്ചശേഷം ഇന്നലെ മുതൽ സ്വർണവില താഴുകയായിരുന്നു. ഇന്നലെ ഗ്രാമിന് 130 രൂപ ഇടിഞ്ഞ് 13,100 രൂപയായിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തിൽ പവന് 1,03,240 രൂപയായിരുന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വില വർദ്ധിച്ച് 1,07,800 രൂപവരെ എത്തിയിരുന്നു. ഇതിനുശേഷമാണ് ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. സ്വർണവിലയിലെ ഈ ഇടിവ് ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ചെറിയ ആശ്വാസമാണ്.
വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 235 രൂപയായി. 10 ഗ്രാം വെള്ളിക്ക് 2,350 രൂപയും 100 ഗ്രാം വെള്ളിക്ക് 23,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,35,000 രൂപ നൽകണം.
Gold prices in Kerala declined slightly for the second consecutive day. The price of gold fell by ₹10 per gram to ₹13,090 and by ₹80 per sovereign to ₹1,04,720. Silver prices also dropped by ₹5 per gram to ₹235. The decline comes amid renewed tensions in West Asia, offering slight relief to those planning to buy jewellery.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |