SignIn
Kerala Kaumudi Online
Friday, 17 July 2026 4.26 PM IST

കഴുത്തിലെ കറുപ്പ് നിറം നിങ്ങളെ അലട്ടുന്നുണ്ടോ?​ അടുക്കളയിലുണ്ട് പരിഹാരം,​ പണച്ചെലവില്ല

dark-neck
പ്രതീകാത്മക ചിത്രം

സൗന്ദര്യത്തോടൊപ്പം വ്യക്തിത്വത്തിന് മാർക്ക് നൽകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. വ്യക്തിത്വം വിട്ടൊരു കളിക്കും ഇന്ന് ആരും തയ്യാറാകില്ല. എന്നാൽ അതോടൊപ്പം സൗന്ദര്യത്തിനും കൃത്യമായ ശ്രദ്ധ നൽകണം. മേക്കപ്പിലല്ല കാര്യം, ഉള്ള സൗന്ദര്യം നന്നായി അവതരിപ്പിക്കുന്നതിലാകണം സൂക്ഷ്മത പുലർത്തേണ്ടത്. മുഖസൗന്ദര്യത്തിന്റെ പൂർണ്ണത മുഖത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ആരും നോക്കി നിൽക്കുന്ന സുന്ദരിയുടെ കഴുത്തിന്റെ ഭംഗി ഞെട്ടിക്കുന്നതാണെങ്കിൽ വല്ല കാര്യവുമുണ്ടോ. അതുകൊണ്ട് കഴുത്തിന്റെ പരിചരണവും സൗന്ദര്യത്തിൽ വളരെ പ്രധാനമാണ് എന്നോർക്കണം. മുഖസൗന്ദര്യത്തിനായി ചെയ്യുന്ന എല്ലാ ബ്യൂട്ടി ട്രീറ്റ്‌മെന്റുകളും കഴുത്തിന്റെയും സൗന്ദര്യത്തിനായി ചെയ്യാം. മുഖത്തിന്റെ അതേ പ്രാധാന്യം കഴുത്തിന് നൽകണമെന്ന് ചുരുക്കം.

കഴുത്തിലെ കറുത്ത നിറം

അമിതമായി ശരീരഭാരം കൂടുകയാണെങ്കിൽ കഴുത്തിൽ കൊഴുപ്പടിയുകയും മാംസപേശികൾ തൂങ്ങിക്കിടന്ന് അഭംഗി വരുകയും ചെയ്യും. കൂടാതെ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും തല നേരെ പിടിക്കാതെ തല താഴ്ത്തിയിടുകയാണെങ്കിൽ കഴുത്തിലെ ചർമ്മം ചുക്കിച്ചുളിയുകയും സൗന്ദര്യത്തിന്റെ തിളക്കം നഷ്ടപ്പെടുകയും ചെയ്യും.


കഴുത്തിന്റെ ഭംഗി വർദ്ധിപ്പിക്കാൻ പ്രധാനമായി ചെയ്യേണ്ട കാര്യം ഉഴിച്ചിലാണ്. കഴുത്തിനു താഴെ നിന്നും താടിയുടെ ഭാഗത്തേക്ക് ഉഴിയുക. ബദാം ഓയിൽ, തണ്ണിമത്തൻ നീര് എന്നിവയിൽ ഏതെങ്കിലുമൊന്നുപയോഗിച്ച് ഈ രീതിയിൽ മസാജ് ചെയ്യാം. ഇല്ലെങ്കിൽ പഴുത്ത പപ്പായയിൽ കാരറ്റ് നീര്, വെള്ളരിക്കാ നീര് ഇവ മിക്സ് ചെയ്തും മസാജ് ചെയ്യാം.

കല്ലുപ്പും ഓറഞ്ചും

  • കല്ലുപ്പ് പൊടിച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച് കഴുത്തിൽ പുരട്ടുക. ഇരുപത് മിനിട്ടിനുശേഷം കഴുകി കളയുക. നാരങ്ങാത്തോട് ഉപയോഗിച്ച് കഴുത്ത് താഴെ നിന്നും മുകളിലേക്ക് മൃദുവായി ഉഴിയുക.
  • ഓറഞ്ചുനീര് കഴുത്തിൽ പുരട്ടുക. പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക.
  • രണ്ട് ടീസ്പൂൺ ഉലുവപ്പൊടി കാൽകപ്പ് തൈരിൽ ചേർത്ത് മിശ്രിതമാക്കി കഴുത്തിൽ പുരട്ടുക. ഇരുപത് മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകുക.
  • ഒരു ടീസ് പൂൺ ബദാം ഓയിലും കാൽ കപ്പ് തൈരും ചേർത്ത് മിശ്രിതമാക്കി കഴുത്തിൽ പുരട്ടുക. 20 മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകുക.

കമനീയം കഴുത്ത്

ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ അല്പം ചെറുനാരങ്ങാനീര് ചേർത്ത് കഴുത്തിൽ പുരട്ടുക. ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകുക. അമിതമായി കഴുത്ത് വിയർക്കുമ്പോൾ ഒരു കോട്ടൺ തുണികൊണ്ട് ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കുന്നതും നല്ലതാണ്. നിത്യവും കഴുത്തിന് നന്നായി വ്യായാമം കൊടുക്കണം. ഉറങ്ങുമ്പോൾ ചെറിയ തലയണ ഉപയോഗിക്കുന്നതാണ് നല്ലത്. ഇരിക്കുമ്പോഴും നിൽക്കുമ്പോഴും തല നേരെ നിവർത്തി പിടിക്കുക. കഴുത്തിന് ഭംഗി വരുത്താനും പ്രകൃതിദത്തമായ ഒരുപാട് മാർഗങ്ങൾ ഉണ്ട്.

മുഖസൗന്ദര്യത്തിനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ എല്ലാ കാര്യങ്ങളും കഴുത്തിന്റെ ഭംഗിക്കും ഉപയോഗിക്കാം. ഒരു ടീസ്പൂൺ പാൽപാട, ഒരു ചെറുനാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ വെള്ളരിക്കാനീര്, അര ടീസ്പൂൺ പഞ്ചസാര എന്നിവ മിശ്രിതമാക്കി കഴുത്തിൽ തേയ്ക്കുക. ഇരുപത് മിനിട്ട് കഴിഞ്ഞ് ശുദ്ധജലം ഉപയോഗിച്ച് കഴുകാം. നാലു ടീസ്പൂൺ ഉലുവപ്പൊടി അരഗ്ലാസ് തൈരിൽ മിക്സ് ചെയ്ത് കഴുത്തിൽ തേയ്ക്കുക. ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകുക.

English Summary

Neck care is a crucial part of overall beauty. Every beauty treatment applied to the face can—and should—also be done on the neck to maintain its appearance and health.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DARK NECK REMEDY, NECK PIGMENTATION, HOME REMEDIES FOR DARK NECK, KAZHUTHILE KARUPPU, DARK NECK TREATMENT AT HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY