SignIn
Kerala Kaumudi Online
Friday, 17 July 2026 4.22 PM IST

പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം അഞ്ച് ലക്ഷത്തിലധികം ലഭിക്കും; ഇതാണ് ഉജ്ജീവൻ എസ്‌എഫ്‌ബി സ്‌കീം

fixed-deposit
പ്രതീകാത്മക ചിത്രം

ബാങ്കുകളിൽ പണം ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നവർ ധാരാളമുണ്ട്. സുരക്ഷിതവും ഉറപ്പായ വരുമാനം നൽകുന്നതുമായ മാ‌ർഗമാണിത്. സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകളെ അപേക്ഷിച്ച് ഉയർന്ന പലിശ ലഭിക്കുമെന്നതാണ് ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പ്രധാന നേട്ടം. ബാങ്കുകൾ, പോസ്റ്റ്‌ ഓഫീസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പണം ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാം. ഇതിൽ പലയിടത്തും പലിശനിരക്ക് വ്യത്യസ്‌തമാണ്. സാധാരണ ഏഴ് മുതൽ പത്ത് വർഷം വരെയാണ് ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാവുന്നത്.

ഇത്തരത്തിൽ പണം ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാൻ ആലോചിക്കുന്നവർക്ക് പലിശ കൂടുതൽ ലഭിക്കുന്ന ഒരു സ്‌കീം പരിചയപ്പെടാം. നിങ്ങളുടെ വീട്ടിൽ മുതിർന്ന പൗരന്മാരുണ്ടെങ്കിൽ ഉജ്ജീവൻ സ്‌മാൾ ഫിനാൻസ് ബാങ്കിൽ നിക്ഷേപിക്കുന്നതാണ് ഉത്തമം. കാരണം ഇന്ത്യയിൽ തന്നെ താരതമ്യേന ഉയർന്ന പലിശ ലഭിക്കുന്ന സ്‌കീമാണ് ഈ ബാങ്കിലുള്ളത്.

60 വയസോ അതിന് മുകളിലോ ഉള്ളവർക്ക് 8.30 ശതമാനം പലിശ നൽകുന്ന സ്‌കീമാണിത്. ഉദാഹരണത്തിന് പത്ത് ലക്ഷം രൂപ നിങ്ങൾ അഞ്ച് വർഷ കാലാവധിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 5,07,953 രൂപ പലിശയായി ലഭിക്കും. അതായത് നിങ്ങൾ നിക്ഷേപിച്ച പത്ത് ലക്ഷം രൂപ അഞ്ച് വർഷം കഴിയുമ്പോൾ 15,07,953 രൂപയായി മാറും. ഓരോ നിക്ഷേപ കാലാവധിയിലും മുതിർന്ന പൗരന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 0.50 ശതമാനം പലിശ അധികമായി ലഭിക്കും. പലിശ നിരക്കുകളിൽ കാലാകാലങ്ങളിൽ മാറ്റം വരാൻ സാദ്ധ്യതയുള്ളതിനാൽ ബാങ്കുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ നിരക്കുകൾ മനസിലാക്കിയ ശേഷം നിക്ഷേപിക്കുക.

English Summary

Fixed deposits remain a popular investment choice, offering higher interest rates than savings accounts. Ujjivan Small Finance Bank highlights a scheme for senior citizens aged 60 and above, providing an 8.30% interest rate. Senior citizens receive an additional 0.50% interest on their deposits. For example, a Rs 10 lakh investment for five years would mature to Rs 15,07,953. Investors are advised to verify current rates.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UJJIVAN SFB SCHEME, FIXED DEPOSIT INTEREST, UJJIVAN SMALL FINANCE BANK, UJJIVAN SFB PALISHA SCHEME, INVESTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY