SignIn
Kerala Kaumudi Online
Saturday, 06 June 2026 11.49 PM IST

ഇനി കെമിക്കൽ ഷാംപൂ വാങ്ങേണ്ട; അ‌ഞ്ചുപെെസയുടെ ചെലവില്ല, മുടിയുടെ എല്ലാ പ്രശ്നവും പമ്പകടക്കും

hair-care

ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഷാംപൂ. മുടിയിലെ അഴുക്ക് അകറ്റാനും മുടി വളരാനും ഇത് സഹായിക്കുമെന്നാണ് പരസ്യവാചകങ്ങൾ. എന്നാൽ ഇത്തരത്തിൽ മാർക്കറ്റിൽ ഇറങ്ങുന്ന പല ഷാംപൂകളിലും നല്ലരീതിയിൽ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുക. കാലക്രമേണ ഇവ മുടി കൊഴിച്ചിൽ, താരൻ എന്നിവയ്ക്ക് കാരണമാകും. മുടിയുടെ പരിചരണത്തിന് എപ്പോഴും പ്രകൃതിദത്ത വഴികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അത്തരത്തിൽ കെമിക്കലുകൾ ഇല്ലാതെ വീട്ടിൽ തന്നെ ഒരു ഷാംപൂ തയ്യാറാക്കി നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. ചെമ്പരത്തി
  2. തെെര്
  3. വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം ചെമ്പരത്തി പൂവിന്റെ ഇതളുകൾ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ശേഷം ഒരു ബൗളിൽ രണ്ട് ടേബിൾ സ്പൂൺ തെെര്, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ കുതിർത്ത ചെമ്പരത്തി പൂവും ചേർത്ത് അരച്ചെടുക്കണം. ഇനി അവ മുടിയിഴകളിലും തലയോട്ടിയിലും പുരട്ടാം. അര മണിക്കൂർ കഴിഞ്ഞ സാധാരണവെള്ളത്തിൽ മുടി കഴുകുക. കണ്ടീഷണർ പുരട്ടരുത്. ഈ മിശ്രിതം തലയോട്ടിയിലെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും മുടിയുടെ വളർച്ചയെ പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ മുടി മിനുസമുള്ളതാക്കാനും ഇത് സഹായിക്കുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ മിശ്രിതം ഉപയോഗിക്കുന്നത് മികച്ച ഫലം തരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HAIR, CARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY