SignIn
Kerala Kaumudi Online
Thursday, 03 September 2026 4.37 PM IST

ഓഫീസ് ജോലി ചെയ്യുന്നവർ വേഗം വയസാകുന്നു, ചർമം സംരക്ഷിക്കാൻ പുത്തൻ രീതികൾ പങ്കുവച്ച് ടെക്കികൾ

employees
പ്രതീകാത്മക ചിത്രം

ബീജിംഗ്: പല തരത്തിലുള്ള സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ യൂട്യൂബിലുൾപ്പെടെ ലഭ്യമാണ്. ഓരോ വർഷം കഴിയുംതോറും സൗന്ദര്യ സംരക്ഷണത്തിനായുള്ള പുതിയ രീതികളും കണ്ടെത്തിയിട്ടുണ്ടാകും. ഇപ്പോഴിതാ ചൈനയിൽ നിന്നുള്ള ഒരു വ്യത്യസ്‌തമായ ചർമസംരക്ഷണ രീതിയെക്കുറിച്ചുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഓഫീസുകൾക്കുള്ളിൽ മാസ്‌ക് ധരിച്ചും മുഖത്ത് സൺസ്‌ക്രീൻ ലോഷനുകൾ പുരട്ടിയും ഡെസ്‌കുകളിൽ ചെറിയ കുടകൾ സ്ഥാപിച്ചും ജോലി ചെയ്യുന്ന ചൈനീസ് ജീവനക്കാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓഫീസ് ജോലികൾ കാരണം ചർമത്തിലുണ്ടാകുന്ന അകാല വാർദ്ധക്യം തടയാനാണ് ജീവനക്കാർ ഈ വിചിത്രമായ രീതികൾ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ചൈനയിലെ പ്രമുഖ സോഷ്യൽ മീ‌ഡിയ പ്ലാറ്റ്‌ഫോമുകളായ സിയാവോഹേങ്‌ഷു, ഡൂയിൻ എന്നിവയിലൂടെയാണ് ടെക്കികൾ തങ്ങളുടെ പ്രതിരോധ രീതികൾ പങ്കുവച്ചതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എട്ട് മണിക്കൂർ നീണ്ട ഓഫീസ് ജോലി സൗന്ദര്യത്തെയും ആരോഗ്യത്തെയും ദോഷമായി ബാധിക്കുന്നുവെന്ന യുവാക്കളുടെ കടുത്ത ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോ‌ർട്ട്.

ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ഒരു യുവാവ് പങ്കുവച്ച പോസ്റ്റാണ് നിലവിലെ സൗന്ദര്യസംരക്ഷണത്തിന് കാരണം. ജോലിയിൽ പ്രവേശിച്ച് വെറും ഒരു മാസത്തിനുള്ലിൽ നിറം ഇരുണ്ട് പോയെന്നും കണ്ണുകൾക്ക് കടുത്ത ആയാസം അനുഭവപ്പെട്ടെന്നും ഇയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ പോസ്റ്റ് വളരെ വേഗം വൈറലാവുകയും നിരവധിപേർ സമാനമായ അനുഭവമുണ്ടായതായി വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്‌തു. ജോലിയിൽ നിന്ന് കുറച്ചുദിവസം അവധിയെടുത്തപ്പോൾ തന്റെ ചർമം തിളങ്ങിയതായി ഒരു ജീവനക്കാരിയും അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് ജോലിസമയങ്ങളിൽ യുവാക്കൾ സൺസ്‌ക്രീനും മറ്റ് മാർഗങ്ങളും സ്വീകരിക്കാൻ തുടങ്ങിയത്.

English Summary

Chinese office workers are going viral for using unusual skincare methods during working hours, including masks, sunscreen and small umbrellas at their desks. The trend reportedly stems from concerns that long office hours affect skin and appearance. Social media users have shared experiences of skin changes and eye strain linked to prolonged office work.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINESE OFFICE WORKERS SKINCARE, CHINA VIRAL SKINCARE TREND, SUNSCREEN OFFICE TREND, UNUSUAL SKINCARE ROUTINE, CHINESE TECH WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360