SignIn
Kerala Kaumudi Online
Monday, 27 July 2026 12.49 PM IST

ചുണ്ടുകൾ പൂപോലെ മൃദുലമാക്കാം; റോസാപ്പൂവ് കൊണ്ടൊരു കിടിലൻ സൂത്രം

lip

മൃദുത്വമുള്ള ആരോഗ്യമുള്ള ചുണ്ടുകൾ എല്ലാവർക്കും ഇഷ്‌ടമാണ്. അതിനൊപ്പം നല്ല പിങ്ക് നിറം കൂടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. മാർക്കറ്റിൽ ധാരാളം ഉൽപ്പന്നങ്ങൾ ചുണ്ടുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി ലഭിക്കാറുണ്ട്. എന്നാൽ മിക്ക ഉൽപ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ചർമ്മത്തിന് ദോഷമായി മാറും. എന്നാൽ, വലിയ പണച്ചെലവില്ലാതെ പ്രകൃതിദത്ത മാർഗങ്ങളിലൂടെ ചുണ്ടുകളുടെ ഭംഗി കൂട്ടാൻ സാധിക്കുമെന്ന് അറിയാമോ? റോസാപ്പൂവിന്റെ ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ലിപ്‌ ബാം അത്തരത്തിലൊന്നാണ്.

തയ്യാറാക്കുന്ന വിധം

  • ഒരു വലിയ ചുവന്ന റോസാപ്പൂവിന്റെ ഇതളുകൾ
  • ഒരു ടീസ്പൂൺ ശുദ്ധമായ എണ്ണ
  • അര ടീസ്പൂൺ ഗ്ലിസറിൻ
  • അര ടീസ്പൂൺ വിറ്റാമിൻ ഇ എണ്ണ അല്ലെങ്കിൽ രണ്ട് വിറ്റാമിൻ ഇ കാപ്‌സ്യൂളുകളായാലും മതി

റോസാപ്പൂവിന്റെ ഇതളുകൾ നന്നായി കഴുകി ഒരു മിക്സറിൽ അരച്ചെടുക്കണം. ഇനി മറ്റൊരു പാത്രത്തിൽ ശുദ്ധമായ വെളിച്ചെണ്ണയും റോസാപ്പൂവിന്റെ ഇതളുകൾ അരച്ചതും ഗ്ലിസറിനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം വൃത്തിയുള്ള ഒരു ചെറിയ ടിന്നിലേക്ക് മാറ്റാം. മിശ്രിതം നന്നായി സെറ്റാകാനായി 2-3 മണിക്കൂർ ഫ്രിഡ്‌ജിൽ വയ്‌ക്കാം. ഇത് ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.

ഈ പ്രകൃതിദത്ത ലിപ് ബാം ചുണ്ടുകൾ മൃദുവും ഈർപ്പമുള്ളതും സ്വാഭാവികമായി പിങ്ക് നിറമുള്ളതുമാക്കി മാറ്റുന്നു. എന്നിരുന്നാലും നിങ്ങളുടെ ചർമ്മത്തിന് ഇത് യോജിക്കുന്നുണ്ടോയെന്ന് ടെസ്റ്റ് ചെയ്‌തു നോക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIPBALM, BEAUTY, BEAUTY TIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY