SignIn
Kerala Kaumudi Online
Sunday, 27 September 2026 7.46 PM IST

അറുപതിലും യൗവനം; നിത അംബാനി സൗന്ദര്യം നിലനിർത്തുന്നത് സാധാരണക്കാർക്ക് പോലും ചെയ്യാവുന്ന അഞ്ച് വഴികളിലൂടെ

nita-ambani

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ വൈറലാകാറുണ്ട്. ലക്ഷങ്ങൾ വിലവരുന്ന വസ‌്‌ത്രങ്ങളും ആഭരണങ്ങളും മാത്രമല്ല, നിതയുടെ ചർമത്തെ പ്രശംസിച്ചുകൊണ്ടും ഏറെ ചർച്ചകൾ നടക്കാറുണ്ട്. 60-ാം വയസിലും ഇത്രയും ക്ലിയറായ ചർമം ലഭിക്കാൻ നിത എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത് എന്നറിയാൻ താൽപ്പര്യമുള്ള ഒരുപാടുപേരുണ്ട്. നിത അംബാനി ചർമ സംരക്ഷണത്തിന്റെ ഭാഗമായി ദിവസേന ചെയ്യുന്ന അഞ്ച് കാര്യങ്ങളുണ്ട്. ഏതൊരാൾക്കും ചെയ്യാൻ കഴിയുന്ന ഈ ടിപ്‌സ് എന്തൊക്കെയെന്ന് നോക്കാം.

1. ചർമ സംരക്ഷണം

ദിവസേനയുള്ള ചർമ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്‌ച വരുത്താത്ത ആളാണ് നിത അംബാനി. ഇതിനായി രാവിലെയും രാത്രിയും ക്ലെൻസിംഗ്, ടോണിംഗ്, മോയ്‌സ്‌ചറൈസിംഗ് എന്നീ കാര്യങ്ങൾ അവർ ചെയ്യാറുണ്ട്. തന്റെ ചർമത്തിന് അനുയോജ്യമായ വിലയേറിയ ഫേസ്‌ വാഷ്, ടോണർ, മോയ്‌സ്‌ചറൈസർ എന്നിവയാണ് നിത ഉപയോഗിക്കുന്നത്.

2. ഹൈഡ്രേറ്റഡ് ആവുക

ചർമത്തിൽ എപ്പോഴും ജലാംശം നിലനിർത്താനായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസം കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.

3. ഡയറ്റ്

നിത അംബാനി ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴങ്ങളും ഉൾപ്പെടുത്താറുണ്ട്. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയ ഭക്ഷണമാണ് അവർ കഴിക്കുന്നത്. ഇത് ചർമത്തിന്റെ തിളക്കം കൂട്ടാനും ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

4. സ്‌ട്രസ് കുറയ്‌ക്കുക

സമ്മർദ്ദവും ഉത്കണ്ഠയും മൊത്തത്തിലുള്ള ആരോഗ്യത്തെ മാത്രമല്ല പെട്ടെന്ന് വാർദ്ധക്യത്തിലേക്ക് നയിക്കാനും കാരണമാകുന്നു. അതിനാൽ, തന്റെ തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും നിത സ്‌ട്രസ് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. അതിനായി ധ്യാനം, വ്യായാമം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിത അംബാനി ചെയ്യാറുണ്ട്.

5. സൺസ്‌ക്രീൻ

സൺസ്‌ക്രീൻ ഉപയോഗിക്കുന്ന കാര്യത്തിൽ നിത അംബാനി വിട്ടുവീഴ്‌ച വരുത്താറില്ല. ഗുണനിലവാരമുള്ള സൺക്രീനുകൾ ഉപയോഗിച്ചാണ് നിത തന്റെ ചർമത്തെ അൾട്രാവയലറ്റ് രശ്‌മികളിൽ നിന്നും സംരക്ഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITA AMBANI, YOUNG, BEAUTY, BEAUTY TIPS, SKIN CARE, SKIN BRIGHTENING TIPS, SKIN WHITENING TIPS, HOME REMEDIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY