SignIn
Kerala Kaumudi Online
Monday, 29 June 2026 2.00 PM IST

മുടി ഇരട്ടിവേഗത്തിൽ ഇടതൂർന്ന് വളരും, ഒറ്റ ഉപയോഗത്തിൽ കൊഴിച്ചിലും മാറും; ആഴ്‌ചയിൽ ഒരുദിവസം പരീക്ഷിച്ച് നോക്കൂ

beauty

കാലാവസ്ഥാ മാറ്റം, ഹോർമോൺ വ്യതിയാനങ്ങൾ, ആഹാരത്തിലെ പോഷകക്കുറവ് തുടങ്ങി മുടി കൊഴിച്ചിൽ വരാൻ കാരണങ്ങളേറെയാണ്. പുറമേ പല പരീക്ഷണങ്ങൾ മാറിമാറി ചെയ്‌താലും ഭക്ഷണം ശരിയായി കഴിച്ചില്ലെങ്കിൽ വിചാരിക്കുന്ന ഫലം ലഭിക്കില്ല. എന്നാൽ, ഈ പ്രശ്‌നങ്ങളൊന്നും ഇല്ലാടെ മുടി കൊഴിയുന്നുണ്ടെങ്കിൽ അതിന് എത്രയും വേഗം പരിഹാരം കാണണം. ഇതിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെയർപാക്ക് പരിചയപ്പെടാം. ഒറ്റ ഉപയോഗത്തിൽ തന്നെ അതിശയിപ്പിക്കുന്ന ഫലം തരുന്ന ഈ ഹെയർപാക്കിൽ വീട്ടിൽ തന്നെയുള്ല സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്.

ആവശ്യമായ സാധനങ്ങൾ

ഉലുവ - 2 ടേബിൾസ്‌പൂൺ

കഞ്ഞിവെള്ളം - ആവശ്യത്തിന്

കറ്റാർവാഴ ജെൽ - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

പാത്രത്തിൽ ഉലുവയെടുത്ത് നന്നായി കഴുകുക. ശേഷം ഇതിലേക്ക് കറ്റാർവാഴ ജെല്ലും കഞ്ഞിവെള്ളവും ചേർത്ത് 12 മണിക്കൂർ കുതിർക്കാൻ വയ്‌ക്കുക. രാത്രി കുതിർക്കാൻ വച്ചശേഷം രാവിലെ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ കുതിർന്ന ഉലുവയും കുതിരാൻ വച്ച വെള്ളവും ചേർത്ത് തരിയില്ലാതെ അരച്ചെടുക്കുക.

ഉപയോഗിക്കേണ്ട വിധം

മുടിയിലും ശിരോചർമത്തിലും എണ്ണ പുരട്ടി 10 മിനിട്ട് മസാജ് ചെയ്യുക. ശേഷം നേരത്തേ തയ്യാറാക്കിവച്ച ഹെയർപാക്ക് പുരട്ടാവുന്നതാണ്. 20 മിനിട്ട് വച്ചശേഷം കഴുകി കളയാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണ് ഉത്തമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIR GROWTH TIPS, NATURAL HAIRCARE, HEALTHY HAIR, HAIRFALL CARE, HAIRCARE ROUTINE, WEEKLY HAIRCARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY