SignIn
Kerala Kaumudi Online
Saturday, 03 October 2026 1.00 PM IST

കെമിക്കൽ ക്രീമുകൾ വാങ്ങി പുരട്ടി പണവും ആരോഗ്യവും കളയേണ്ട; കുറച്ച് നല്ലെണ്ണ മതി കൊതുകിനെ തുരത്താൻ

mosquito
പ്രതീകാത്മക ചിത്രം

വീടും പരിസരവും എത്ര വൃത്തിയായി സൂക്ഷിച്ചാലും കൊതുകിന്റെ ശല്യം മിക്കപ്പോഴും ഉണ്ടാകാറുണ്ട്. ചെടിച്ചട്ടികളിലും പാത്രങ്ങളിലും ചിരട്ടകളിലും മറ്റുമായി കെട്ടിക്കിടക്കുന്ന വെളളം മാറ്റി കൊതുകിന്റെ പ്രജനനം തടയുക എന്നതാണ് കൊതുക് ശല്യത്തിനുള്ള മികച്ച പരിഹാരം. കൊതുക് ശല്യം കൂടുതലാകുമ്പോൾ മിക്കവരും കെമിക്കലുകൾ ചേർന്ന ക്രീമുകൾ ശരീരത്തിൽ പുരട്ടാറുണ്ട്. ഇത് ചിലർക്കെങ്കിലും അലർജിക്കും മറ്റും കാരണമാകാം. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ കൊതുകിനെ പ്രതിരോധിക്കാനുള്ള കൂട്ടുകൾ വീട്ടിൽതന്നെ തയ്യാറാക്കാം.

ആവശ്യമായ സാധനങ്ങൾ

  • നല്ലെണ്ണ
  • ഗ്രാമ്പൂ
  • മഞ്ഞൾപ്പൊടി

തയ്യാറാക്കുന്ന വിധം

പാൻ അടുപ്പിൽവച്ച് ചൂടായതിനുശേഷം ഒരു ടീസ്‌‌പൂൺ നല്ലെണ്ണ ഒഴിക്കണം. എണ്ണ ചൂടാകുമ്പോൾ പൊടിച്ചെടുത്ത ഗ്രാമ്പൂ കാൽ ടീ‌സ്‌പൂൺ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കണം. എണ്ണ തിളച്ചുവരുമ്പോൾ തീ അണയ്ക്കാം.

ഉപയോഗിക്കുന്ന വിധം

ഒരു കോട്ടൺ തുണി നീളത്തിൽ കീറിയെടുത്തതിനുശേഷം തിരിപോലെ ചുരുട്ടിയെടുക്കണം. ഇത് തയ്യാറാക്കിയ എണ്ണയിൽ മുക്കിവയ്ക്കണം. കൊതുക് ശല്യമുള്ളപ്പോൾ തിരി കത്തിച്ച് വയ്ക്കാം.

ഗുണങ്ങൾ

കൊതുകിനെ മാത്രമല്ല, ഈച്ചയെ തുരത്താനും ഈ മിശ്രിതം സഹായിക്കും. ഗ്രാമ്പൂ കത്തിച്ചുവയ്ക്കുന്നത് വീട്ടിൽ സുഗന്ധവും പരത്തും. കൂടാതെ വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കാനും സഹായകമാണ്.

English Summary

A homemade mosquito-repellent mixture can be prepared using sesame oil, cloves and turmeric powder. Heat sesame oil, add crushed cloves and turmeric, then soak a cotton wick in the mixture. Lighting the wick may help repel mosquitoes and flies while producing a pleasant aroma. Removing stagnant water around the home remains important for preventing mosquito breeding.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOMEMADE MOSQUITO REPELLENT, MOSQUITO REPELLENT OIL, CLOVES FOR MOSQUITOES, NATURAL MOSQUITO REPELLENT, കൊതുകിനെ തുരത്താൻ മാർഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY