SignIn
Kerala Kaumudi Online
Saturday, 15 August 2026 4.15 PM IST

മാസം 5,000 രൂപ മാറ്റിവയ്ക്കാനുണ്ടോ? ഒരു കോടി രൂപ സമ്പാദിക്കാം, അറിയണം ഈ നിക്ഷേപ സൂത്രം

READ ENGLISH VERSION
sip
പ്രതീകാത്മക ചിത്രം

എത്ര വർഷം ജോലി ചെയ്താലും ഒരു സമയം എത്തുമ്പോൾ നമ്മൾ എല്ലാവരും വിരമിക്കൽ ജീവിതത്തിലേക്ക് കടക്കും. സ്ഥിര വരുമാനം നിലയ്ക്കുന്ന സമയത്ത് വലിയ ബുദ്ധിമുട്ടുകളായിരിക്കും പിന്നീടങ്ങോട്ട്. എന്നാൽ മികച്ച ഒരു സേവിംഗ്സ്, ജോലി സമയത്ത് മാറ്റിവച്ചാൽ വിരമിക്കൽ ജീവിതം വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുപോകാം. എന്നാൽ അതിന് ഓരോ മാസവും ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചിട്ട് കാര്യമില്ല. കൃത്യമായ ആസൂത്രണങ്ങളും നിക്ഷേപ പദ്ധതികളും വേണം. അങ്ങനെ ചെയ്താൽ പ്രതിമാസം മാറ്റിവയ്ക്കുന്ന ചെറിയ തുകകൊണ്ട് വലിയ സേവിംഗ്സ് ഉണ്ടാക്കിയെടുക്കാൻ കഴിയും.

വിരമിക്കൽ പ്രായമാകുമ്പോഴേക്കും ഒരു കോടി രൂപ സേവിംഗ്സ് ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ മാർഗം എസ്‌ഐപി (സിസ്റ്റമാറ്റിംക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ) ആരംഭിക്കുക എന്നതാണ്. പ്രതിമാസം 5,000 രൂപ, 10,000 രൂപ, 20,000 രൂപ എന്നിങ്ങനെ നിക്ഷേപിച്ചാൽ വിരമിക്കൽ കാലയളവിൽ ഒരു കോടി രൂപ ഉണ്ടാക്കിയെടുക്കാൻ കഴിയും. അതിനായി നിങ്ങൾ എത്രവർഷം നിക്ഷേപിക്കണം, എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് പരിശോധിക്കാം.

5000 രൂപയുടെ പ്രതിമാസ എസ്‌ഐപി

നിങ്ങൾ ഒരു മാസം 5,000 രൂപയുടെ എസ്‌ഐപി ആരംഭിച്ച് 27 വർഷത്തേക്ക് നിക്ഷേപിച്ചാൽ വിരമിക്കൽ പ്രായമെത്തുമ്പോൾ ആകെ നിക്ഷേപം 1,08,11,565 രൂപയാകും.

10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി

പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപി ആരംഭിച്ച് 21 വർഷത്തേക്ക് നിക്ഷേപിച്ചാൽ വിരമിക്കുമ്പോൾ അത് 1,04,30,067 രൂപയുടെ നിക്ഷേപമുണ്ടാക്കിയെടുക്കാൻ കഴിയും.

15,000 രൂപയുടെ പ്രതിമാസ എസ്‌ഐപി

പ്രതിമാസം 15,000 രൂപയുടെ എസ്‌ഐപി ആരംഭിച്ച് 18 വർഷത്തേക്ക് നിക്ഷേപിച്ചാൽ വിരമിക്കമ്പോൾ നിങ്ങൾക്ക് 1,06,75,929 രൂപ സമാഹരിക്കാൻ കഴിയും.

20,000 രൂപയുടെ പ്രതിമാസ എസ്‌ഐപി

പ്രതിമാസം 20,000 രൂപയുടെ എസ്‌ഐപി ആരംഭിച്ച് 16 വർഷത്തേക്ക് നിക്ഷേപിച്ചാൽ, വിരമിക്കുമ്പോൾ നിങ്ങൾക്ക് 1,09,16,193 രൂപ സമാഹരിക്കാൻ കഴിയും.

25,000 രൂപയുടെ പ്രതിമാസ എസ്‌ഐപി

പ്രതിമാസം 25,000 രൂപയുടെ ഒരു എസ്‌ഐപി ആരംഭിച്ച് 14 വർഷത്തേക്ക് നിക്ഷേപിച്ചാൽ വിരമിക്കുമ്പോൾ നിങ്ങൾക്ക് 1,03,38,502 രൂപ സമാഹരിക്കാൻ കഴിയും.

മുകളിൽ പറഞ്ഞ കണക്കുകൂട്ടലുകൾ 12 ശതമാനം വാർഷിക വരുമാനം പ്രതീക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ശ്രദ്ധിക്കുക: മുകളിൽ നൽകിയിരിക്കുന്നത് നിക്ഷേപ ഉപദേശങ്ങളല്ല. പണം നിക്ഷേപിക്കുമ്പോൾ സ്വയം സൂക്ഷ്മത പാലിക്കുക അല്ലെങ്കിൽ സാമ്പത്തിക വിദഗ്ദ്ധനെ സമീപിക്കുക.

English Summary

This article highlights the importance of systematic savings for retirement. It suggests Systematic Investment Plans (SIPs) as an ideal way to accumulate ₹1 crore. Examples show that investing monthly amounts like ₹5,000 for 27 years or ₹25,000 for 14 years can achieve this goal, based on a 12% annual return.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 5000 MONTHLY INVESTMENT, ONE CRORE INVESTMENT, SIP INVESTMENT, INVESTMENT TIPS, CRORE WEALTH PLAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY