SignIn
Kerala Kaumudi Online
Friday, 04 September 2026 12.53 PM IST

ഇതാണോ ആസ്വദിച്ച് കഴിക്കുന്നത്? വീട്ടിൽ പതിവായി വാങ്ങുന്ന ടീകേക്ക് തയ്യാറാക്കുന്നത് കാണാം

cake-making
വൃത്തിഹീനമായ അന്തരീക്ഷത്തിൽ കേക്ക് തയ്യാറാക്കുന്നു

നമ്മുടെ വീടുകളിൽ സാധാരണയായി ചായക്കൊപ്പം കഴിക്കാൻ വാങ്ങുന്ന ഒന്നാണ് ടീകേക്ക്. ഒരു വശത്ത് നല്ല പഞ്ഞിപോലെ പതുപതുത്ത ഇളം മഞ്ഞ ഭാഗവും മറുവശത്ത് അതിന്റെ മൊരിഞ്ഞ ഭാഗവുമാണുള്ളത്. കല്യാണ പാർട്ടികൾക്കും വീട്ടിലെ വിശേഷാവസരങ്ങളിലും ടീകേക്കുകൾ പതിവ് കാഴ്‌ചയാണ്. എന്നാൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവില്ല. ടീകേക്ക് വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ തയ്യാറാക്കുന്നതിന്റെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അഴുക്കുപുരണ്ട പാത്രങ്ങളും അനാരോഗ്യകരമായ എണ്ണകളും മാവും പാനീയങ്ങളും മറ്റുമാണ് കേക്ക് തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. മാത്രമല്ല കൈകൊണ്ടാണ് മാവ് കുഴയ്ക്കുകയും മറ്റും ചെയ്യുന്നത്. കേക്ക് തയ്യാറാക്കുന്ന ഉപകരങ്ങളും വൃത്തിഹീനമായ നിലയിലാണ്. ദക്ഷിണേന്ത്യക്കാരാണ് കേക്ക് തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കും.

English Summary

A viral social media video allegedly shows tea cakes being prepared in highly unhygienic conditions. The footage depicts dirty utensils, unhealthy ingredients, poor sanitation and workers kneading dough by hand. The cake-making equipment also appears unclean, raising concerns about food safety and hygiene. The video suggests that the cakes are being prepared in South India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAKE MAKING, TEA CAKE MAKING, CAKE MAKING VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY