SignIn
Kerala Kaumudi Online
Friday, 04 September 2026 1.41 PM IST

ഫോണിൽ ഹലോ പറഞ്ഞുമടുത്തോ, ഒന്നും കേൾക്കുന്നില്ലേ? പ്രശ്‌നം മാറ്റാൻ ഈ വഴികളുണ്ട്

phone-cleaning
പ്രതീകാത്മക ചിത്രം

നിത്യജീവിതത്തിൽ അത്യന്താപേക്ഷികമായ ഒന്നാണല്ലോ മൊബൈൽ ഫോണുകൾ. സ്‌മാ‌ട് ഫോണായാലും ബേസിക് ഫോണായാലും ചില സമയം സംസാരിക്കുന്നത് ഒന്നും കേൾക്കുന്നില്ലെന്ന് വിളിക്കുന്നവർ നിങ്ങളോട് പരാതി പറഞ്ഞിട്ടുണ്ടാകും. ഫോണിന്റെ റെയ്‌ഞ്ച് പ്രശ്‌നമാണ് അതെന്ന് കരുതി ചെറുതായൊന്ന് തുടച്ചെടുത്ത് വീണ്ടും നമ്മൾ ഉപയോഗിക്കും. എന്നാൽ ഫോൺ സ്‌പീക്കറിന്റെ പ്രശ്‌നം കൊണ്ടാകാം ചിലപ്പോൾ അങ്ങനെ സംഭവിക്കുന്നത്. ഈ പ്രശ്‌നം ചില പൊടികൈകൾ കൊണ്ട് മാറ്റാം.

ചെവി വൃത്തിയാക്കാൻ വാങ്ങിവച്ചിരിക്കുന്ന ബഡ്‌സ് കൊണ്ട് കേൾക്കുന്ന ഭാഗം വൃത്തിയാക്കാം. അധികം ശക്തി കൊടുക്കാതെ മൃദുവായി തുടച്ചെടുക്കുകയാണ് വേണ്ടത്. ഇനി ഇതുകൊണ്ട് പോകാത്ത കട്ടിയേറിയ പൊടിയാണ് എങ്കിലോ? അതിനും വഴിയുണ്ട്. അൾട്രാ സോഫ്റ്റ് ബ്രസ്റ്റിൽസുള്ള ബ്രഷുകൾ ലഭിക്കും. ഇതുപയോഗിച്ച് മെല്ലെ വട്ടത്തിൽ ആ ഭാഗത്ത് തുടച്ചുനോക്കൂ. പൊടിയെല്ലാം ഇളകിവരുന്നത് കാണാം.

ചെറിയ എയ‌ർ ബ്ളോവർ കൊണ്ടും ഫോൺ വൃത്തിയാക്കാം. ഇതാകുമ്പോൾ ഫോണിൽ തൊടേണ്ട ആവശ്യം വരുന്നില്ല. വായുവിന്റെ ശക്തിയിൽ ചെളിയും പൊടിയും ഇളകിവരുന്നത് കാണാം. സാനിറ്റൈസർ പോലെയുള്ള സ്‌പ്രേകളോ ജെല്ലോ ഉപയോഗിച്ച് വൃത്തിയാക്കുന്നവരും ഉണ്ട്. ഇങ്ങനെ വൃത്തിയാക്കുമ്പോൾ ഒരുകാര്യം ശ്രദ്ധിക്കണം. ഇവയിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ളതിനാൽ നേരിട്ട് സ്‌പീക്കറിലേക്ക് ഉപയോഗിച്ചാൽ അത് ഫോണിന് കേടാണ്. പകരം ഒരു മൃദുവായ തുണിയിലേക്ക് ഇവ പുരട്ടി ശേഷം ശ്രദ്ധയോടെ വൃത്തിയാക്കുക. എപ്പോഴും ഇവ ഉപയോഗിക്കാതിരിക്കുകയും വേണം.

phone-dust
പ്രതീകാത്മക ചിത്രം

ഇനി ഫോണിനുള്ളിൽ വെള്ളം കയറിയ ശേഷമാണ് സ്‌പീക്കർ കേടുവന്നതെങ്കിൽ ഏറെ ശ്രദ്ധവേണം. മൃദുവായ ഉണങ്ങിയ തുണികൊണ്ട് ഫോൺ പുറംഭാഗം തുടക്കണം. ഇനി ഫോൺ തലകുത്തനെ വച്ചശേഷം ഉള്ളിലെ വെള്ളം പുറത്തുപോകും വരെ കാത്തിരിക്കുക.ശ്രദ്ധിക്കുക ചെളി വൃത്തിയാക്കാൻ താക്കോൽ, ചെറിയ പിൻ, മൊട്ടുസൂചി, സേഫ്‌റ്റിപിൻ എന്നിവ ഉപയോഗിക്കരുത്. ഇവ ചിലപ്പോൾ ഫോണിന്റെ മൃദുവായ സ്‌പീക്കർ ഭാഗം കേടാക്കിയേക്കാം.


ഇത്തരം പൊടിക്കൈകൾ നോക്കിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ അത് സ്‌പീ‌ക്കറിന് സംഭവിച്ച കേടാണെന്ന് മനസിലാക്കി സർവീസ് സെന്ററിൽ ഉടൻ ഫോൺ എത്തിക്കാൻ ശ്രമിക്കണം.

English Summary

Mobile phones are an essential part of everyday life, but users may sometimes complain that they cannot hear you clearly during calls. While this may seem like a network or range issue, the phone speaker could be the actual problem, often due to accumulated dust.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHONE, SPEAKER COMPLAINT, LIFE HACKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY