SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.29 PM IST

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 1640 രൂപ

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 1640 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 1,16,480 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ട വില. ഗ്രാമിന് 205 രൂപയാണ് വർദ്ധിച്ചത്. 14,560 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ലക്ഷം കടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വില കുതിക്കുകയായിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപ റെക്കോർഡായിരുന്നു. തുടർന്ന് ഫെബ്രുവരി രണ്ടിന് വില കുറഞ്ഞ് പവന് 1,07920 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 13490 രൂപയായിരുന്നു അന്നത്തെ വില. ഈ സാഹചര്യത്തിൽ നിക്ഷേപകർ വലിയതോതിൽ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ വില വീണ്ടും വർദ്ധിക്കുകയായിരുന്നു. ഇപ്പോൾ സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, GOLDRATE, GOLDPRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY