SignIn
Kerala Kaumudi Online
Friday, 10 July 2026 1.07 PM IST

സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക് തന്നെ,​ ഇന്നത്തെ നിരക്കറിയാം

kerala-gold-rate-today-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്റെ വില 1,​06,​200 രൂപയായി. ഇന്നലെ പവന് 1,05,040 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,​275 രൂപയാണ്.

ഈ മാസത്തിൽ കൂടുതൽ ദിവസവും സ്വർണവില കുറയുന്ന സാഹചര്യമാണുണ്ടായിരുന്നത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ സംഘർഷം പുനഃരാരംഭിച്ചതോടെ ഓഹരി വിപണി കൂപ്പുകുത്തുകയും ക്രൂഡ് ഓയിൽ വില വർദ്ധിക്കുകയും ചെയ്തിരുന്നു. ഇത് സ്വർണവിലയിൽ ഏത് തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുമെന്ന ചർച്ച സജീവമാണ്. കേരളത്തിൽ വിവാഹ സീസൺ ആരംഭിക്കാൻ ഇനി അധിക ദിവസമില്ല. അതിനിടയിൽ സ്വർണവിലയിലെ ഈ മാറ്റം ആഭരണം വാങ്ങിക്കാൻ തയ്യാറെടുക്കുന്നവർക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്.

English Summary

Gold prices in Kerala increased again today, with the price rising by ₹280 per sovereign and ₹35 per gram. A sovereign (8 grams) now costs ₹1,06,200, while the price per gram has reached ₹13,275. The recent rise is linked to renewed tensions in the Middle East, which have affected global markets and crude oil prices. The increase is causing concern among jewellery buyers, especially with the wedding season approaching.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD RATE KERALA TODAY, GOLD RATE TODAY, SWARNA VILA INNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360