കൊച്ചി: ക്യാന്റീനിലും ക്യാമ്പസിലുമുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും വളമാക്കി മാറ്റുകയാണ് എറണാകുളം ഗവ. ലാ കോളേജ് വിദ്യാർത്ഥികൾ. 'ഗ്രീൻ ഗ്രോ' എന്ന പേരിൽ ലാ കോളേജിന്റെ ജൈവമാലിന്യം വിപണിയിലും എത്തിക്കഴിഞ്ഞു. ഹരിതകേരളം മിഷന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സഹകരണത്തോടെയാണ് ഒരുവർഷം മുമ്പ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് പരീക്ഷണത്തിനിറങ്ങിയത്. 1,000 കിലോഗ്രാം വീതം ശേഷിയുള്ള രണ്ട് ബയോ കമ്പോസ്റ്റിംഗ് ബിന്നുകളിലാണ് മാലിന്യം ശേഖരിക്കുന്നത്.
മാലിന്യത്തിൽ ഇനോക്കുലം ലായനി തളിച്ചാണ് കമ്പോസ്റ്റിംഗ് രീതി. ജൈവമാലിന്യങ്ങളുടെ വിഘടനപ്രക്രിയ വേഗത്തിലാക്കുന്നതാണ് ഇനോക്കുലം. 45 ദിവസത്തോളം കഴിഞ്ഞാൽ മാലിന്യം ബയോക്കമ്പോസ്റ്റായി മാറും. ഇങ്ങനെ ലഭിച്ച 2000 കിലോ ബയോ കമ്പോസ്റ്റ് സ്റ്റോക്കുണ്ട്. ആദ്യഘട്ടത്തിൽ രണ്ട് കിലോഗ്രാം വീതമുള്ള ഏകദേശം 100 പാക്കറ്റുകൾ തയ്യാറാക്കി കഴിഞ്ഞു. എങ്ങനെ വേണം വില്പനയെന്ന് കോളേജ് തീരുമാനിക്കും. വിപണി സാദ്ധ്യതകളും സർക്കാർ മാർഗനിർദ്ദേശങ്ങളും പരിശോധിക്കണം. വില കിലോയ്ക്ക് 30രൂപ. പദ്ധതി മറ്റ് കലാലയങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് ഹരിത കേരള മിഷൻ.
എൻ.എസ്.എസ് യൂണിറ്റിലെ 60 അഞ്ചാം വർഷ എൽ.എൽ.ബി വിദ്യാർത്ഥികളാണ് പദ്ധതി ആരംഭിച്ചത്. പുതിയ ബാച്ചും ഇത് ഏറ്റെടുത്തു. മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നതും മറ്റും വിദ്യാർത്ഥികൾ തന്നെ. പായ്ക്കിംഗും വിദ്യാർത്ഥികൾ നിർവഹിക്കുന്നു.
കോളേജിൽ ദിവസേന ഉണ്ടാകുന്ന ജൈവമാലിന്യം ഫലപ്രദമായി സംസ്‌കരിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാർത്ഥികളുടെ പങ്കാളിത്തമാണ് പ്രധാന പ്രത്യേകത.
ഡോ. ലക്ഷ്മി
എൻ.എസ്.എസ്. കോഓർഡിനേറ്റർ
വിദ്യാർത്ഥികളെ പങ്കാളികളാക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ ശീലങ്ങൾ ശക്തമാക്കാനാകും.
നിസ
കോഓർഡിനേറ്റർ
ഹരിതകേരളം
The compost, branded as “Green Grow,” is now being sold in the market. The college NSS unit launched the initiative
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |