SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.36 PM IST

പാലുണ്ടോ? മയോണൈസ് ഇനി ഒഴിവാക്കേണ്ട; രുചിയും ആരോഗ്യവും ഒത്തുചേർത്ത് വീട്ടിലുണ്ടാക്കാം!

healthy-mayonnaise-
പ്രതീകാത്മക ചിത്രം

മയോണൈസ് പല കുട്ടികൾക്കും ഏറെ പ്രിയമാണെങ്കിലും ആരോഗ്യപരമായി അത്ര ഗുണകരമല്ലെമന്ന ആശങ്കയിൽ മാതാപിതാക്കൾ ഒഴിവാക്കുകയാണ് പതിവ്. ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾ പോലും മയോണൈസ് ഉണ്ടെങ്കിൽ ചിക്കനും ഫ്രെഞ്ച് ഫ്രൈസുമൊക്കെ ബാക്കി വയ്ക്കാതെ കഴിക്കാറുണ്ട്. ആരോഗ്യകരമല്ലെന്ന പേടിയിൽ ഇനി മയോണൈസ് ഒഴിവാക്കേണ്ട. കുട്ടികൾക്കും മുതിർന്നർക്കും ഒരു പോലെ ഇഷട്പ്പെടുന്ന ഹെൽത്തി മയോണൈസ് എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും. പാലുപയോഗിച്ചാണ് വളരെ രുചികരമായ ഈ മയോണൈസ് തയ്യാറാക്കുന്നത്.

ആവശ്യമായ ചേരുവകൾ

  • പാൽ- 2 കപ്പ്
  • വിനാഗിരി- 1 ടേബിൾ സ്പൂൺ
  • യോഗർട്ട്- 2 ടേബിൾ സ്പൂൺ
  • ഉപ്പ്-ആവശ്യത്തിന്
  • വെളുത്തുള്ളി- 2 അല്ലി
  • കുരുമുളക് പൊടി – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ക്രീം ചീസ് തയ്യാറാക്കാം

അര കപ്പ് പാൽ തിളപ്പിക്കുക. ഇതിലേക്ക് 1 ടേബിൾസ്പൂൺ വിനാഗിരി ചേർക്കുക. പാൽ പിരിഞ്ഞുവരുമ്പോൾ അരിച്ചെടുക്കുക. ഇതിലൂടെ ലഭിക്കുന്ന കട്ടിയുള്ള ഭാഗം ക്രീം ചീസായും വേർതിരിഞ്ഞ് ലഭിക്കുന്ന വെള്ളം വേയ് വെള്ളമായും ഉപയോഗിക്കാം. ഇവ രണ്ടും മാറ്റിവയ്ക്കുക.

അതിനുശേഷം, ഒരു മിക്സി ജാറിൽ യോഗർട്ട്, വേവിച്ച മുട്ടയുടെ വെള്ള, തയ്യാറാക്കിയ ക്രീം ചീസ്, ഗ്രിൽ ചെയ്ത വെളുത്തുള്ളി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർക്കുക. മധുരം ഇഷ്ടമാണെങ്കിൽ ഒരു ടീസ്പൂൺ തേനും ചേർക്കാം. ഇതിലേക്ക് 2–3 ടേബിൾസ്പൂൺ വേയ് വെള്ളവും ചേർക്കുക. എല്ലാ ചേരുവകളും നന്നായി അരച്ചെടുക്കുക. ഹെൽത്തിയും ക്രീമിയുമായ മയോണൈസ് ഇത്തരത്തിൽ തയ്യാറാക്കാം.

English Summary

Parents often avoid mayonnaise due to health concerns, despite children's preference. This article provides a recipe for a healthy, homemade, milk-based mayonnaise. It details ingredients such as milk, yogurt, and grilled garlic, with preparation steps. This offers a nutritious, creamy alternative allowing both children and adults to enjoy mayonnaise without health worries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTHY MAYONNAISE, HOMEMADE MAYONNAISE, MILK MAYONNAISE RECIPE, HEALTHY MAYO RECIPE, MAYONNAISE RECIPE FOR KIDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE