SignIn
Kerala Kaumudi Online
Saturday, 03 October 2026 12.38 AM IST

വൈകുന്നേരം ഉഷാറാക്കിയാലോ? പുത്തൻ രുചിയിൽ ഉപ്പുമാവ് വട തയ്യാറാക്കാം

upma-vada

ചായക്കൊപ്പം ഒരു കടി കൂടിയായാൽ വൈകുന്നേരം കുശാലാകും. എന്ത് പലഹാരം ഉണ്ടാക്കുമെന്ന സംശയത്തിലാണെങ്കിൽ വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഉപ്പുമാവ് വട. വീട്ടിൽ രാവിലത്തെ ഉപ്പുമാവ് ബാക്കിയുണ്ടെങ്കിൽ പിന്നെ കാര്യം എളുപ്പമായി.

ചേരുവകൾ

  • നെയ്യ്
  • പച്ചമുളക്
  • ചുവന്നുള്ളി
  • വെള്ളം- രണ്ടുകപ്പ്
  • വറുത്ത റവ- രണ്ട് കപ്പ്
  • എണ്ണ, ഉപ്പ്- പാകത്തിന്
  • കറിവേപ്പില

പാകം ചെയ്യുന്ന വിധം: പാനിൽ നെയ്യ്/വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് നാലു പച്ചമുളക്, 10 ചുവന്നുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞത് ചേർക്കുക. ചുവന്നുള്ളി നിറം മാറിത്തുടങ്ങുമ്പോൾ ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കണം. ഇതിലേക്ക് വറുത്ത റവ മെല്ലെ ചേർത്തിളക്കി വേവിക്കുക. ഇത് അൽപം ജലാംശം ബാക്കിനിൽക്കുന്ന ഉപ്പുമാവിന്റെ പരുവത്തിലാക്കണം. അടുപ്പിൽ നിന്ന് മാറ്റി വച്ച് ചൂടാറിയ ശേഷം ഒരു ദിവസം ഫ്രിഡ്ജിൽ വയ്‌ക്കണം. ശേഷം ഇത് കൈകൊണ്ട് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കാം. ചട്‌നിക്കൊപ്പമോ സോസിനൊപ്പമോ കഴിക്കാവുന്ന നല്ല കിടിലൻ വട തയ്യാറായി കഴിഞ്ഞു. വീട്ടിൽ ബാക്കി വന്ന ഉപ്പുമാവ് ഫ്രിഡ്‌ജിൽ വച്ചതിനു ശേഷം വൈകുന്നേരം ഈ രീതിയിൽ പരീക്ഷിക്കാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNACK, VADA, RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY