SignIn
Kerala Kaumudi Online
Sunday, 26 July 2026 10.51 PM IST

പുളിയിഞ്ചി ചിക്കൻ കഴിച്ചിട്ടുണ്ടോ? ഒരുതവണ ട്രെെ ചെയ്താൽ പിന്നെ ഇത് സ്ഥിരമാക്കും

chicken

ചിക്കൻ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. ചിക്കൻ എങ്ങനെ വ്യത്യസ്തമായി തയ്യാറാക്കാമെന്ന് ആലോചിക്കുന്നവർ നിരവധിയാണ്. അത്തരക്കാർക്ക് പറ്റിയ ഒരു കറിയാണ് പുളിയിഞ്ചി ചിക്കൻ. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. എണ്ണ - രണ്ട് ടേബിൾ സ്പൂൺ
  2. ഉലുവ - 1/2 ടീ സ്പൂൺ
  3. കടുക് - 1/2 ടീ സ്പൂൺ
  4. കറിവേപ്പില - രണ്ട് തണ്ട്
  5. ഇഞ്ചി ചതച്ചത് - ഒരു ടീ സ്പൂൺ
  6. പച്ചമുളക് അരിഞ്ഞത് - മൂന്നെണ്ണം
  7. പുളി - 1/2 കപ്പ്
  8. ശർക്കര - ഒരു കഷണം
  9. ഉപ്പ് - 1/4 ടീ സ്പൂൺ
  10. ചിക്കൻ - 1/2 കിലോ
  11. മുളകുപൊടി - ഒരു ടീ സ്പൂൺ
  12. മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ
  13. ഗരം മസാല - 1/4 ടീ സ്പൂൺ
  14. ഇഞ്ചി വെളത്തുള്ളി പേസ്റ്റ് - ഒരു ടീ സ്പൂൺ
  15. നാരങ്ങ - പകുതി
  16. ചുവന്ന മുളക് പൊടിച്ചത് - 1 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ചൂടായ എണ്ണയിൽ ഉലുവ, കടുക് , കറിവേപ്പില, ഇഞ്ചി ചതച്ചത്, മൂന്ന് പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. ഇനി ഇതിൽ പിഴിഞ്ഞു വച്ചിട്ടുള്ള അര കപ്പ് പുളി ചേർക്കണം, ശേഷം ഒരു കഷ്ണം ശർക്കര, കാൽ ടീ സ്പൂൺ ഉപ്പ് കൂടെ ചേർത്ത് ചെറു തീയിൽ നന്നായി വേിച്ചെടുക്കുക. പുളിയിഞ്ചി റെഡി.

ശേഷം അര കിലോ ചിക്കനിലേക്ക് ഒരു ടീ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി, അര ടീ സ്പൂൺ ഉപ്പ്, കാൽ ടീ സ്പൂൺ ഗരം മസാല, ഒരു ടീ സ്പൂൺ ഇഞ്ചി വെളത്തുള്ളി പേസ്റ്റ്, ഒരു നാരങ്ങയുടെ പകുതി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്രൈ ചെയ്തെടുക്കാം. അടുത്തതായി ചൂടായ എണ്ണയിൽ കറിവേപ്പില, ചുവന്ന മുളകുപൊടിച്ചത്, പുളിയിഞ്ചി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഇതിൽ നേരത്തെ ഫ്രൈ ചെയ്തു വച്ചിട്ടുള്ള ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പുളിയിഞ്ചി ചിക്കൻ റെഡി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN, CURRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY