SignIn
Kerala Kaumudi Online
Friday, 10 July 2026 12.02 PM IST

ജയിലിലെ ഭക്ഷണം അത്ര പോരാ: സ്വന്തമായി പാകം ചെയ്യാൻ സമ്മതിക്കണം, കോടതിയെ സമീപിച്ച് തീഹാറിലെ ജയിൽപുള്ളി

matthew-aron-vandyk
മാത്യു ആരോൺ വാൻഡൈക്ക്

ന്യൂഡൽഹി: തീഹാർ ജയിലിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി യുഎസ് പൗരൻ. ജയിൽ ഭക്ഷണത്തിൽ അമിത എരിവും എണ്ണയും ആണെന്നും ഇത് തന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി തടവുകാരമായ മാത്യു ആരോൺ വാൻഡൈക്കാണ് ‌ഡൽഹി കോടതിയിൽ ഹർജി നൽകിയത്. ജയിലിൽ അമേരിക്കൻ ഭക്ഷണരീതി വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ജയിലിലെ ഭക്ഷണ രീതി ശരിയല്ലെന്നും ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹർജിയിൽ ആരോപിക്കുന്നു. നിലവിൽ സോയ മിൽക്ക് മാത്രമാണ് കുടിക്കുന്നതെന്നും മേയ് ആറിന് ശേഷം തന്റെ ഭാരം പതിനാല് കിലോയോളം കുറഞ്ഞെന്നും മാത്യു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ സ്വന്തമായി പാകം ചെയ്ത് കഴിക്കാനുള്ള അനുമതി നൽകണമെന്നാണ് ആവശ്യം.

ഭക്ഷണം പാകം ചെയ്യാനാവശ്യമായ സ്റ്റൗ, പാത്രങ്ങൾ, കോഴിയിറച്ചി, മീൻ വിഭവങ്ങൾ, അരി, പാസ്ത, ന്യൂഡിൽസ്, ബ്രെഡ്, എണ്ണ, നെയ്, പാൽ, പച്ചക്കറി തുടങ്ങിയ നീണ്ട പട്ടികയും ഹ‌ർജിയിലുണ്ട്. ഇതിന്റെ എല്ലാ ചെലവും മാത്യുവിന്റെ കുടുംബം വഹിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ ഡൽഹി കോടതി അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമ്മ തീഹാർ ജയിൽ അധികൃതരുടെ പ്രതികരണം തേടിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരായ ഭീകര പ്രവർത്തനത്തിനും വിമത ഗ്രൂപ്പുകൾക്ക് ആയുധ പരിശീലനം നൽകിയതിനും എൻഐഎ അറസ്റ്റ് ചെയ്ത അമേരിക്കൻ പൗരനാണ് മാത്യു ആരോൺ വാൻഡൈക്ക്. മാർച്ച് പതിമൂന്നിനാണ് ആറ് യുക്രൈൻ പൗരന്മാർക്കൊപ്പം ഇയാളെ കൊൽക്കത്തയിൽ നിന്നും എൻഐഎ അറസ്റ്റുചെയ്തത്. മ്യാൻമറിൽ നിന്നെത്തിയ സംഘം മിസോറാം അതിർത്തിയിലൂടെ അനധികൃതമായാണ് ഇന്ത്യയിലെത്തിയത്.

English Summary

US citizen Mathew Aaron VanDyke, arrested by NIA for alleged terror activities, has petitioned a Delhi court for permission to cook his own food in Tihar Jail. Citing excessive spice and oil in jail meals causing health issues and significant weight loss, VanDyke seeks specific ingredients and equipment, with family covering costs. The court has requested a response from Tihar Jail authorities regarding the plea.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIHAR JAIL, CHICKEN PASTA DEMAND, PRISONER COURT PETTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360