SignIn
Kerala Kaumudi Online
Saturday, 18 July 2026 3.04 AM IST

തമിഴ്നാട് ലോബിയുടെ ചതി,​ കേരളത്തിൽ കോഴിവില കുത്തനെ മുകളിലേക്ക്,​ 200 രൂപ കടന്ന് കുതിപ്പ്

chicken
ഇറച്ചിക്കോഴി കട

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​യി​റ​ച്ചി​യു​ടെ​യും​ ​മു​ട്ട​യു​ടെ​യും​ ​വി​ല​ ​നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​ ​കു​തി​ക്കു​മ്പോ​ൾ,​ ​ത​ല​സ്ഥാ​ന​ത്ത് ​ചി​ക്ക​ൻ​വി​ല​ 170​ ​മു​ത​ൽ​ 180​ ​വ​രെ​യാ​യി.​ ​ക​ഴി​ഞ്ഞ​മാ​സം​ 145​ ​രൂ​പ​യാ​യി​രു​ന്നു.​ ​വ​ട​ക്ക​ൻ​ ​മേ​ഖ​ല​യി​ൽ​ ​ഇ​രു​പ​ത് ​രൂ​പ​യി​ലേ​റെ​ ​കൂ​ടി​ 220​ ​വ​രെ​യെ​ത്തി.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​നാ​മ​ക്ക​ലി​ൽ​ ​മു​ട്ട​യു​ടെ​ ​മൊ​ത്ത​വി​ല​ ​ഏ​ഴ​ര​ ​രൂ​പ​യാ​യ​തോ​ടെ​ ​ചി​ല്ല​റ​ ​വി​പ​ണി​യി​ൽ​ ​ഒ​രു​ ​രൂ​പ​ ​വ​രെ​ ​കൂ​ടി.​ ​കോ​ഴി​ത്തീ​റ്റ​യു​ടെ​ ​വി​ല​ ​വ​ർ​ദ്ധി​ച്ച​തും​ ​ത​ദ്ദേ​ശ​ ​ഫാം​ ​പൂ​ട്ടി​യ​തു​മാ​ണ് ​വി​ല​വ​ർ​ദ്ധ​ന​യ്ക്ക് ​കാ​ര​ണ​മാ​യി​ ​പ​റ​യു​ന്ന​ത്.​ ​ത​മി​ഴ്നാ​ട് ​തി​രു​പ്പൂ​രി​ലെ​ ​പ​ല്ല​ട​മാ​ണ് ​കോ​ഴി​വ​ള​ർ​ത്ത​ലി​ന്റെ​ ​പ്ര​ധാ​ന​കേ​ന്ദ്രം.​ ​ഇ​വി​ടെ​ ​നി​ന്നാ​ണ് ​സം​സ്ഥാ​ന​ത്തി​ന് ​ആ​വ​ശ്യ​മു​ള്ള​തി​ന്റെ​ ​പ​കു​തി​യു​മെ​ത്തു​ന്ന​ത്.​ ​ഒ​രു​ ​ചാ​ക്ക് ​കോ​ഴി​ത്തീ​റ്റ​യ്ക്ക് 550​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​വാ​ണു​ണ്ടാ​യ​ത്.​ ​ത​മി​ഴ്നാ​ട് ​ലോ​ബി​ക്ക് ​മു​ന്നി​ൽ​ ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ​ ​സം​സ്ഥാ​ന​ത്തെ​ ​പ​ല​ ​ഫാ​മും​ ​അ​ട​ച്ചി​ട്ട​തും​ ​വി​ല​വ​ർ​ദ്ധ​ന​യ്ക്ക് ​ഇ​ട​യാ​ക്കു​ന്നു​ണ്ട്.​ ​ജി.​സി.​സി​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​കോ​ഴി​മു​ട്ട​യ്ക്ക് ​പ്രി​യ​മേ​റി​യ​തോ​ടെ,​ ​ക​യ​റ്റു​മ​തി​ ​കൂ​ടി.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​അ​ഞ്ചു​ദി​വ​സ​വും​ ​മു​ട്ട​ ​ന​ൽ​കി​ ​തു​ട​ങ്ങി​യ​തോ​ടെ​ ​ആ​വ​ശ്യ​ക​ത​ ​വ​ർ​ദ്ധി​ച്ചു.

​ ​കെ​പ്‌​കോ​യി​ൽ​ ​ക്ഷാ​മം

ഭീ​മ​മാ​യ​ ​ചെ​ല​വു​മൂ​ലം​ ​ക​ർ​ഷ​ക​ർ​ ​പി​ന്മാ​റു​ന്ന​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ആ​ഭ്യ​ന്ത​ര​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞു.​ ​അ​തി​നാ​ൽ​ ​കെ​പ്‌​കോ​ ​സ്റ്റാ​ളി​ലും​ ​ചി​ക്ക​ൻ​ ​ല​ഭ്യ​ത​ ​കു​റ​ഞ്ഞു.​ ​കെ​പ്‌​കോ​യ്ക്കാ​യി​ ​കോ​ഴി​ക​ളെ​ ​വ​ള​ർ​ത്തി​ ​ന​ൽ​കു​ന്ന​ ​ക​ർ​ഷ​ക​ർ​ക്ക് ​കു​ഞ്ഞു​ങ്ങ​ളെ​ ​ന​ൽ​കാ​ത്ത​തും​ ​പ്ര​തി​സ​ന്ധി​യാ​ണ്.​ ​കെ​പ്‌​കോ​യ്ക്ക് ​സ്വ​ന്ത​മാ​യി​ ​ഹാ​ച്ച​റി​ ​ഉ​ണ്ടെ​ങ്കി​ലും​ ​ആ​വ​ശ്യ​മു​ള്ള​ത്ര​യും​ ​കു​ഞ്ഞു​ങ്ങ​ളെ​ ​വി​രി​യി​ക്കാ​നാ​കു​ന്നി​ല്ല.

​ ​വി​ല​ ​വ​ർ​ദ്ധ​ന​യ്ക്ക് ​മൂ​ന്ന് ​കാ​ര​ണം

1.​ ​കോ​ഴി​ക്കു​ഞ്ഞി​ന്റെ​ ​വി​ല​ ​വ​ർ​ദ്ധ​ന​വ്
2.​ ​തീ​റ്റ​യ​ട​ക്ക​മു​ള്ള​ ​പ​രി​ച​ര​ണ​ച്ചെ​ല​വി​ലെ​ ​വ​ർ​ദ്ധ​ന​വ്
3.​ ​ഭീ​മ​ച്ചെ​ല​വി​നാ​ൽ​ ​പ്രാ​ദേ​ശി​ക​ഫാ​മു​ക​ൾ​ ​പൂ​ട്ടു​ന്നു

​ ​കേ​ര​ള​ത്തി​ലെ​ ​ഫാം

3.84​ ​ല​ക്ഷം
പൂ​ട്ടി​യ​ത്
1.5​ ​ല​ക്ഷം


​ ​കോ​ഴി​ ​വി​ല​ ​(​കി​ലോ​യ്ക്ക്)

കെ​പ്‌​കോ
240​ ​രൂപ

​ഫ്ര​ഷ് ​ചി​ക്കൻ


ലൈ​വ് ​ചി​ക്കൻ
രൂ​പ​ ​:​ 170​-190
(​തെ​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ)
220​ ​രൂപ
(​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​).

English Summary

Chicken prices in Thiruvananthapuram surged to ₹170-180, reaching ₹220 in northern Kerala, up from ₹145 last month. Egg prices also climbed. This rise is attributed to increased poultry feed costs, 1.5 lakh local farm closures, higher exports to GCC nations, and increased demand from Tamil Nadu schools. KEPCO also reports scarcity.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN PRICE, KERALA CHICKEN PRICE, TAMILNADU LOBBY, BROILER CHICKEN RATE, KOZHI VILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA