SignIn
Kerala Kaumudi Online
Monday, 13 July 2026 11.34 AM IST

ചായക്ക് കടുപ്പം കൂടിപ്പോയോ? ഇത് ഒരു സ്‌‌പൂൺ ചേർത്താൽ മതി വീണ്ടും രുചിയേറിയതാവും

tea

ലോകത്തിന്റെ, പ്രത്യേകിച്ച് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ള പാനീയമാണ് ചായ. പലരും ദിവസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ചായക്കൊപ്പമാണ്. ചായയുണ്ടാക്കാൻ അറിയാത്തവർ വിരളമായിരിക്കും. എന്നാൽ കൃത്യമായ പാകത്തിന്, രുചികരമായ ചായയുണ്ടാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. ചിലർ ചായയുണ്ടാക്കുമ്പോൾ കടുപ്പം വളരെയധികം കൂടിപ്പോകാറുണ്ട്. ചായ വായിൽ വയ്ക്കാൻ പോലും കൊള്ളാതെയാകും. ഇത്തരം അവസരങ്ങളിൽ ചായയെ വീണ്ടും രുചികരമാക്കാൻ ചില ടിപ്പുകൾ പരീക്ഷിക്കാം.

  • ചൂട് വെള്ളം ചേർത്ത് കടുപ്പം കുറയ്ക്കാം. മധുരം അൽപം ചേർക്കുന്നത് കടുപ്പം മൂലമുള്ള കയ്പ്പ് മാറികിട്ടാൻ സഹായിക്കും.
  • പാൽ ചായയിലാണ് കടുപ്പം കൂടിയതെങ്കിൽ അൽപം കൂടി ചൂട് പാൽ ചേർക്കാം.
  • ഒരു സ്‌പൂൺ ക്രീം അല്ലെങ്കിൽ മലായ് (തിളപ്പിച്ച പാലിന്റെ ഉപരിതലത്തിൽ രൂപം കൊള്ളുന്ന കട്ടിയുള്ളതും കട്ടപിടിച്ചതുമായ ക്രീം) ചേർക്കാം.
  • ഒരു സ്‌പൂൺ തേൻ ചേർക്കാം.
  • പൊടിച്ച ഏലയ്ക്ക ഒരു നുള്ള് ചേർക്കാം.
  • ഒരു നുള്ള ബേക്കിംഗ് സോഡ ചേർത്തുകൊടുക്കാം.

നല്ല ചായയുണ്ടാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • കൃത്യമായ അളവിനുള്ള ചായപ്പൊടി മാത്രം ചേർക്കുക.
  • അമിതമായി തിളപ്പിക്കരുത്.
  • ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക.
  • ചായപ്പൊടി ചേർത്ത വെള്ളം തിളച്ചതിനുശേഷം മാത്രം പാൽ ചേർക്കാം.
  • തിളച്ചയുടെതന്നെ അരിച്ച് കപ്പുകളിലേയ്ക്ക് ഒഴിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEA, TEA TIPS, FOODTIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY