ചെന്നൈ: അദ്ധ്യാപകനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെയാണ് പെൺകുട്ടി സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ജഗദേശൻ എന്ന അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിൽ അദ്ധ്യാപകൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും അദ്ധ്യാപകനെതിരെയും വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ, തമിഴ്‌നാട്ടിൽ ക്രമസമാധാനനില മോശമാകുന്നതായും കൊലപാതകങ്ങൾ, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ, കസ്റ്റഡി മരണങ്ങൾ, ദുരഭിമാനക്കൊല എന്നിവ വർദ്ധിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ സർക്കാരിന്റെ ക്രമസമാധാന പരിപാലന രീതിയെ ചോദ്യംചെയ്‌തു.
എല്ലാ കുറ്റകൃത്യങ്ങളെയും ക്രമസമാധാന പ്രശ്‌നമായി കണക്കാക്കാൻ ആകില്ലെന്നാണ് ഉദയനിധി സ്റ്റാലിന് മറുപടിയായി മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പറഞ്ഞത്. കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ലഹരിമരുന്ന് ഉപയോഗം തടയുന്നതിൽ മുൻ സർക്കാർ വീഴ്‌ച വരുത്തിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു.
A 10th-grade student died by suicide in Tamil Nadu's Kallakurichi district after alleged sexual assault by her teacher. Police arrested the teacher, Jagadeesan, under the POCSO Act, confirming his misconduct. The incident sparked criticism from the opposition regarding the state's law and order situation, prompting a defense from the Chief Minister in the assembly.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |