SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.50 PM IST

ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച് പത്താം ദിവസം ടീമിലേക്ക്; ഐപിഎല്ലിലെ ഡൽഹി താരത്തിന് തിരിച്ചുവരവ്

abhishek-
അഭിഷേക് പോറൽ

കൊൽക്കത്ത: ബലാത്സംഗക്കസിൽ ജാമ്യം ലഭിച്ച് പത്താം ദിവസം ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ ബംഗാൾ ടീമിൽ ഉൾപ്പെടുത്തി. 2026-27 രഞ്ജി ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന മത്സരങ്ങൾക്കുള്ള ബംഗാൾ ടീമിലാണ് വിക്കറ്റ് കീപ്പർ-ബാറ്ററായ അഭിഷേക് പോറലിന് ഇടം ലഭിച്ചത്. കേസും അതുമായി ബന്ധപ്പെട്ട വിവാദത്തിനും ശേഷം ആദ്യമായാണ് അഭിഷേക് ടീമിലേത്തുന്നത്.

2026 ഓഗസ്റ്റിലാണ് മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് പൊലീസ് അഭിഷേകിനെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലെ ആരോപണങ്ങൾ. ഒരു മാസത്തിലേറെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിന് പിന്നാലെ സെപ്തംബർ 18ന് ചിൻസുറ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

കേസിന്റെ നടപടികൾ പുരോഗമിക്കുന്നതിനെത്തുടർന്ന് 2026-27 ആഭ്യന്തര സീസണിലേക്കുള്ള ബംഗാളിന്റെ സീനിയർ സാദ്ധ്യതാ പട്ടികയിൽ നിന്ന് അഭിഷേക് പോറലിനെ ഒഴിവാക്കിയിരുന്നു. ഇപ്പോൾ പരിശീലന ടീമിൽ ഉൾപ്പെടുത്തിയതോടെ വീണ്ടും മത്സരങ്ങളിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങുകയാണ്. ഒക്ടോബറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി സീസണിലാണ് ഇനി ബംഗാൾ മത്സരിക്കുക. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബംഗാളിന്റെ സ്ഥിരം താരമായിരുന്ന അഭിഷേക് പോറൽ ഇന്ത്യൻ എ ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്.

2023ൽ ഡൽഹി ക്യാപിറ്റൽസിനായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച അഭിഷേക് പിന്നീട് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളായി മാറുകയായിരുന്നു. 2024ൽ 14 മത്സരങ്ങളിൽ കളിച്ച അദ്ദേഹം 2025 സീസണിന് മുന്നോടിയായി ഡൽഹി നിലനിർത്തിയ നാല് അൺക്യാപ്ഡ് താരങ്ങളിൽ ഒരാളുമായിരുന്നു. 2025ൽ 13 ലീഗ് മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

English Summary

Cricketer Abhishek Porel has been included in Bengal’s squad for practice matches ahead of the 2026-27 Ranji Trophy, just ten days after receiving bail in an alleged rape case. Arrested in August following a medical student’s complaint, Porel was granted bail on September 18. The Delhi Capitals wicketkeeper-batter had earlier represented Bengal and India A in domestic cricket.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHISHEK POREL, RAPE CASE BAIL, DELHI CAPITALS PLAYER, BENGAL CRICKET TEAM, ABHISHEK POREL RETURN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360