SignIn
Kerala Kaumudi Online
Friday, 18 September 2026 2.08 PM IST

ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സർക്കാർ; തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ

ramesh-chennithala
രമേശ് ചെന്നിത്തല

തിരുവനന്തപുരം: തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്തർ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള്ള അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചിരിക്കുകയാണെന്നും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

'10,918 കേസുകളാണ് തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്‌പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നാലുപേരെ കൂടി പിടികൂടിയിട്ടുണ്ട്. ഇതോടെ കേസിൽ ആകെ 13 പേരാണ് പിടിക്കപ്പെട്ടത്. ഗുജറാത്ത്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഡൽഹി, ബംഗാൾ, നോയിഡ എന്നിവിടങ്ങളിലാണ് സംഘം ലഹരി കടത്തിയത്. പ്രതികൾ പണം നൽകിയവരെക്കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്.തൂഫാൻ രണ്ടാംഘട്ടം ഈ മാസം 28ന് ആരംഭിക്കും' - രമേശ് ചെന്നിത്തല പറഞ്ഞു.

English Summary

Kerala has formed the Thoofan Anti-Narcotic Investigation Team to investigate interstate drug networks, Home Minister Ramesh Chennithala said. Units will operate in Thiruvananthapuram, Ernakulam and Kozhikode. So far, 10,918 cases have been registered under Thoofan, while 13 people have been arrested in the Malappuram MDMA case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOOFAN ANTI NARCOTIC TEAM, KERALA DRUG INVESTIGATION, RAMESH CHENNITHALA, MALAPPURAM MDMA CASE, KERALA DRUG CASES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA