SignIn
Kerala Kaumudi Online
Sunday, 16 August 2026 3.11 PM IST

കറികളിലെ മല്ലിയില എടുത്ത് കളയല്ലേ;​ ശരിക്ക് കഴിച്ചോളൂ,​ ഗുണങ്ങളേറെ

coriander-leaves

കേരളീയ ഭക്ഷണത്തിലും നോർത്ത് ഇന്ത്യൻ വിഭവങ്ങളിലും പാചക പ്രകൃയയുടെ അവസാനം മല്ലിയില തൂകുന്നത് പതിവാണ്. മല്ലിയിലയുടെ വാസന ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. വിഭവങ്ങൾക്ക് സുഗന്ധം നൽകാൻ മാത്രമല്ല ഗുണത്തിലും മുമ്പിലാണ് മല്ലിയില. ബിരിയാണി, മസാല ദോശ, സാമ്പാർ, ചട്ണി തുടങ്ങിയ വിഭവങ്ങൾക്ക് രുചിയും മണവും നൽകാനും ഭക്ഷണം അലങ്കരിക്കാനും മല്ലിയില വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഭംഗിയും രുചിയും മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയാണ് മലയാളികളുെട ഈ പ്രിയപ്പെട്ട ഇലയ്ക്ക്.

നാരുകളുടെ ഉറവിടമായ മല്ലിയില ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ ഗ്യാസ് തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വൃക്കകളുടെയും കരളിന്റെയും ആരോഗ്യത്തിനും ഇത് വളരെ മികച്ചതാണ്. വിറ്റാമിൻ എ, സി, ഇ എന്നിവയുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയായ മല്ലിയില കൊളസ്ട്രോൾ നിയന്ത്രിക്കാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

മല്ലിയിലയുടെ തിളക്കമുള്ള പച്ചനിറം അതിലെ സമ്പന്നമായ ആന്റിഓക്സിഡന്റുകളെയാണ് സൂചിപ്പിക്കുന്നത്. ഇത് ശരീരത്തിലെ എൻസൈം പ്രവർത്തനങ്ങളെ വേഗത്തിലാക്കുകയും ഇൻസുലിൻ ഉത്പ്പാദനത്തെ കൂട്ടുകയും ചെയ്യുന്നു. അതിലൂടെ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും പ്രമേഹം നിയന്ത്രിക്കാനും മല്ലിയില സഹായകരമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്താൻ മല്ലിയിലയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഫലപ്രദമാണ്.

മല്ലിയില പതിവായി കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രാൾ കൂട്ടുകയും ചെയ്യും ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. മല്ലിയിലയിൽ ഇരുമ്പ്, മാംഗനീസ്, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളെ സംരക്ഷിക്കുകയും ആർത്രൈറ്റിസുമായി ബന്ധപ്പെട്ട വേദന കുറയ്ക്കുകയും ചെയ്യും. കൂടാതെ,​ മല്ലിയിലയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബിയൽ ഗുണങ്ങൾ മുഖക്കുരുവും മറ്റ് ചർമപ്രശ്നങ്ങളും അകറ്റി തിളക്കമുള്ള ചർമം നൽകാൻ സഹായിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, CORIANDER LEAVES, HEALTH BENEFITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY