സ്വകാര്യ ആശുപത്രികൾ മുഴുവൻ വലിയ കമ്പനികൾ വാങ്ങിക്കൂട്ടിയത് കഴിഞ്ഞ സർക്കാർ അറിഞ്ഞില്ലെന്നും വലിയ അബദ്ധമാണുണ്ടായതെന്നും ആരോഗ്യവകുപ്പ് ഹൈ പവർ കമ്മിറ്റി ചെയർമാൻ ഡോ. എസ് എസ് ലാൽ. ആരോഗ്യമെന്നത് സംസ്ഥാന വിഷയമാണ്. ഇക്കാര്യത്തിൽ പുതിയ സർക്കാർ ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കൗമുദിയുടെ സ്‌ട്രെയിറ്റ് ലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആയുഷ് മേഖലയിലെ ചികിത്സയുടെ കണക്കുകൾ ആരോഗ്യവകുപ്പിന്റെ പക്കലില്ല. അവിടെയും 30 ശതമാനം ആളുകൾ പോകുന്നുണ്ട്. പുതിയ കമ്പനികൾ കേരളത്തിലെ ആശുപത്രികൾ വാങ്ങിക്കഴിഞ്ഞു. ഇനിയും വാങ്ങാനുള്ള നീക്കത്തിലാണ്. അതോടുകൂടി ആരോഗ്യമേഖല താറുമാറാകും. പുതിയ സർക്കാർ ഇക്കാര്യത്തിൽ ഒരുപാട് ശ്രദ്ധ നൽകുന്നുണ്ട്.
ഡോക്‌ടർമാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങൾ ആരോഗ്യമേഖലയിൽ നടക്കുന്നുണ്ട്. ഇതിൽ ചില രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട്. ഇത് പൊളിക്കേണ്ടതുണ്ട്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ മരുന്ന് നിർമാണം കുടിൽ വ്യവസായമാണ്. ഡോക്‌ടറുടെ പേരിൽ പോലും മരുന്ന് നിർമിക്കാറുണ്ട്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് ഇടപെടണം.
ചാത്തൻ, വ്യാജ മരുന്നുകൾ വിപണിയിലുണ്ട്. ഏറ്റവും റേറ്റ് കുറച്ച് വിൽക്കുന്നത് ഇത്തരം മരുന്നുകളായിരിക്കും. അവർക്ക് കരാർ കൊടുക്കാൻ ബാദ്ധ്യസ്ഥരാകാറുണ്ട്. ജെൻ ഔഷധി, കാരുണ്യ പോലുള്ളയിടങ്ങളിലെ മരുന്നുകൾ ഗുണനിലവാര പരിശോധന നടത്താനുള്ള സംവിധാനമുണ്ടെങ്കിലും അത് പ്രവർത്തിക്കുന്നില്ല. ഇതിൽ ഇടപെടേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. ശക്തനായ ഒരു മന്ത്രിയെ ആരോഗ്യരംഗത്തിന് കിട്ടിയിരിക്കുന്നത് വളരെ ഗുണകരമായ കാര്യമാണ്'- ഡോ.എസ് എസ് ലാൽ പറഞ്ഞു.
Dr. S.S. Lal, chairman of Kerala’s Health Department High Power Committee, said the previous government failed to notice large companies acquiring private hospitals, calling it a major mistake. He warned that continued corporate acquisitions could disrupt the health sector and said the new government is paying greater attention. Lal also raised concerns about fake and low-quality medicines and inadequate quality checks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |