SignIn
Kerala Kaumudi Online
Tuesday, 28 July 2026 7.52 PM IST

'ഇന്ത്യയിലേക്ക് വരൂ';​ കാരണം എണ്ണിപ്പറഞ്ഞ് ഓസ്ട്രേലിയൻ യുവാവ്,​ വീഡിയോ വെെറൽ

video

ദിവസവും നിരവധി വിനോദസഞ്ചാരികളാണ് ഇന്ത്യയിലെത്തുന്നത്. ഇത്തരത്തിൽ എത്തുന്നവർ ഇന്ത്യക്കുറിച്ച് പറയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. ഇപ്പോഴിതാ ഒരു ഓസ്ട്രേലിയൻ യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.

ഇന്ത്യ എല്ലാവരും സന്ദർശിക്കണമെന്നാണ് യുവാവ് പറയുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇന്ത്യയിൽ വരണമെന്നും യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര ഒരു വ്യക്തി ലോകത്തെ കാണുന്ന രീതിതന്നെ മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

'എല്ലാവരും സന്ദർശിക്കേണ്ട ഒന്നാമത്തെ സ്ഥലമാണ് ഇന്ത്യ. കാരണം ഇവിടെ എല്ലാം ഉണ്ട്. മഞ്ഞുമൂടിയ മലനിരകൾ, മണൽ നിറഞ്ഞ മരുഭൂമി, കടൽത്തീരങ്ങൾ, കാടുകൾ, വെള്ളച്ചാട്ടങ്ങൾ അങ്ങനെ അങ്ങനെ എല്ലാമുണ്ട്. കൂടാതെ അതിശയകരമായ ഭക്ഷണവുമുണ്ട്. ഇവിടെത്തെ ആളുകൾ നിങ്ങളെ സ്വീകരിച്ച് കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കും. ഇവിടെ വലിയ ഉത്സവങ്ങളും വിനോദ റെെഡുകളും ഉണ്ട്. ഇന്ത്യയിൽ എല്ലാമുണ്ട്. നിങ്ങൾ ഒരു യുവ ബാക്ക് പാക്കർ ആണെങ്കിൽ ലോകത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് വേണമെങ്കിൽ നിങ്ങൾ ഇന്ത്യയിലേക്ക് പോകൂ. നിങ്ങൾക്ക് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു കാഴ്ചപ്പാട് അത് നിങ്ങൾക്ക് നൽകും'- യുവാവ് വീഡിയോയിൽ പറയുന്നു. ഫെബ്രുവരി 13-ാം തീയതി പങ്കുവച്ച വീഡിയോ വളരെ പെട്ടെന്നാണ് ജനശ്രദ്ധനേടിയത്. നിരവധിപേരാണ് ലെെക്കുമായി കമന്റുമായി രംഗത്തെത്തുന്നത്. വീഡിയോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAL, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY