SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.48 AM IST

 ജീപാസും റോയൽഫോർഡും ഇന്ത്യയിലേക്ക്

geepaz

തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് മുൻനിര ബ്രാൻഡുകളായ 'ജീപാസ്', 'റോയൽഫോർഡ്' എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എൻ നിസാർ കമ്പനിയുടെ പുതിയ ചുവടുവെപ്പ് പ്രഖ്യാപിച്ചു. ആഗോളതലത്തിലും പ്രവാസി മലയാളി സമൂഹത്തിലും നേടിയ വിശ്വാസ്യത ഇന്ത്യയിലെ ഓരോ സാധാരണ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.

ജി.സി.സി രാജ്യങ്ങൾ, യുകെ, ആഫ്രിക്ക, സി.ഐ.എസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ സാന്നിദ്ധ്യമുള്ള ജീപാസിന് 40 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുണ്ട്. ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, ഇലക്ട്രോണിക്സ്, ലൈറ്റിംഗ്, പേഴ്സണൽ കെയർ, ലൈഫ് സ്റ്റൈൽ വിഭാഗങ്ങളിലായി 1,100-ലധികം ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. പ്രീമിയം കിച്ചൺവെയർ, ഹോംവെയർ ബ്രാൻഡായ റോയൽഫോർഡിന് 20 വർഷത്തിലേറെ വിപണി പരിചയമുണ്ട്. ഒരു പതിറ്റാണ്ടിനിടെ ആറ് തവണ യു.എ.ഇയിലെ സൂപ്പർബ്രാൻഡ് പദവി ലഭിച്ചു.

കെ.പി. ബഷീർ വടകരയിൽ ആരംഭിച്ച സംരംഭമാണ് 35,000-ത്തിലധികം ജീവനക്കാരുള്ള, 500 കോടി യു.എസ് ഡോളർ വിറ്റുവരവുള്ള വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പായി വളർന്നത്. . ആഗോള നിലവാരത്തിലുള്ള ഉത്പന്നങ്ങൾ മികച്ച വിലക്കുറവിൽ ഇന്ത്യൻ കുടുംബങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ടി.എൻ. നിസാർ പറഞ്ഞു. ശക്തമായ ഡീലർ ശൃംഖല, റീട്ടെയിൽ പങ്കാളിത്തം, മികച്ച ഉപഭോക്തൃ സേവനം എന്നിവയിലൂടെ രാജ്യമൊട്ടാകെ സാന്നിദ്ധ്യം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360