ന്യൂഡൽഹി: ജൂണിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റെക്കോർഡ് വർദ്ധനവ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ റഷ്യയുടെ എണ്ണവരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തുമ്പോഴാണ് ഇന്ത്യയുടെ ഈ നേട്ടം ആശ്വാസമാകുന്നത്.
റിപ്പോര്‍ട്ട് പ്രകാരം, ജൂണില്‍ ഇന്ത്യ 4.5 ബില്യണ്‍ യൂറോ മൂല്യമുള്ള റഷ്യന്‍ ക്രൂഡ് ഓയിലാണ് വാങ്ങിയത്. ഇത് ഇന്ത്യയുടെ റഷ്യയില്‍ നിന്നുള്ള ആകെ 5.5 ബില്യണ്‍ യൂറോ മൂല്യമുള്ള ഫോസില്‍ ഇന്ധന ഇറക്കുമതിയുടെ 83 ശതമാനമാണ്. ഇതോടെ റഷ്യന്‍ ഹൈഡ്രോകാര്‍ബണുകൾ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. ഒന്നാമത് ചൈനയാണ്.
ജൂണില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതി മുന്‍മാസത്തേക്കാള്‍ 5.4 ശതമാനമായി വർദ്ധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജാംനഗര്‍ റിഫൈനറിയിലേക്കുള്ള വിതരണം 150 ശതമാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പരദീപ് റിഫൈനറിയിലേക്കുള്ള വിതരണം 126 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറിയിൽ 83 ശതമാനം, നയാര എനര്‍ജിയുടെ വാദിനാര്‍ റിഫൈനറിയിൽ 45 ശതമാനം എന്നിങ്ങനെയാണ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയുടെ ഇറക്കുമതിയിലെ വർദ്ധനവ് റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി അളവ് 14 ശതമാനം ഉയരാന്‍ സഹായിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026 ജൂണിൽ ഇന്ത്യ 5.5 ബില്യണ്‍ യൂറോ മൂല്യമുള്ള റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. 4.5 ബില്യണ്‍ യൂറോയുടെ ക്രൂഡ് ഓയില്‍, 488 മില്യണ്‍ യൂറോയുടെ എണ്ണ ഉല്‍പ്പന്നങ്ങള്‍, 444 മില്യണ്‍ യൂറോയുടെ കല്‍ക്കരി എന്നിവ അതിൽ ഉൾപ്പെടുന്നു.
റഷ്യന്‍ ക്രൂഡ് ഉപയോഗിച്ച് ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ആഗോള വിപണിയിലും ഇന്ത്യ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യ, തുര്‍ക്കി, ബ്രൂണൈ, ജോര്‍ജിയ എന്നിവിടങ്ങളിലെ റിഫൈനറികള്‍ ചേര്‍ന്ന് 814 മില്യണ്‍ യൂറോ മൂല്യമുള്ള എണ്ണ ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ഇതില്‍ ഏകദേശം 369 മില്യണ്‍ യൂറോ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ റഷ്യന്‍ ക്രൂഡിൽ നിന്ന് ശുദ്ധീകരിച്ചതാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ഇത്തരത്തിൽ റഷ്യന്‍ ക്രൂഡിൽ നിന്ന് നിര്‍മ്മിച്ച എണ്ണ ഉല്‍പ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ റിഫൈനറികളില്‍ ശുദ്ധീകരിച്ച റഷ്യന്‍ ക്രൂഡില്‍ നിന്നുള്ള രണ്ട് ചരക്കുകപ്പലുകള്‍ ജൂണില്‍ യൂറോപ്യന്‍ യൂണിയന്‍ തുറമുഖങ്ങളില്‍ ഇറക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
India has recorded a significant rise in Russian crude oil imports, reaching a record level with a 34% increase. The surge in Indian purchases helped lift Russia’s crude export volumes by 14 per cent in June, even as its crude oil export revenues fell 8 per cent month-on-month to EUR 348 million a day due to lower prices.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |