SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.13 AM IST

12 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ബിസിനസ്, ഇന്ന് കയ്യിൽ കിട്ടുന്നത് വെറും ഒരു ലക്ഷം; സത്യാവസ്ഥ വിവരിച്ച് ഉടമ

business-income

മുംബയ്: ഓഫീസിലെ ഒമ്പത് മുതൽ അഞ്ച് വരെയുള്ള ജോലി ഉപേക്ഷിച്ച് ഒരു റെസ്റ്റോറന്റ് ആരംഭിക്കാൻ കൊതിക്കാത്ത കോർപ്പറേറ്റ് ജീവനക്കാരുണ്ടാകില്ല. ഓഫീസിലെ കടുത്ത സമ്മർദ്ദവും ജോലിഭാരവും കാരണമാണ് ഇങ്ങനെ ഒരു ആഗ്രഹം അവരിൽ ഉടലെടുക്കുന്നത്. എന്നാൽ പലർക്കും പുറമെ നിന്ന് നോക്കുമ്പോൾ ഭക്ഷണ ബിസിനസ്സ് വലിയ ലാഭകരമായി തോന്നാമെങ്കിലും യാഥാർത്ഥ്യം വ്യത്യസ്തമാണ്. ഇപ്പോഴിതാ താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ദോശക്കച്ചവടക്കാരൻ തന്റെ വരുമാനത്തിന്റെയും ചെലവുകളുടെയും കൃത്യമായ കണക്കുകൾ വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

'ബെന്നെ റഷ്' എന്ന സ്ഥാപനത്തിന്റെ ഉടമ ഉത്കർഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ഇതേക്കുറിച്ച് സംസാരിക്കുന്നത്. തന്റെ സ്ഥാപനത്തിന് ഒരു കാലത്ത് പ്രതിമാസം 12 മുതൽ 13 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നു. എന്നാൽ ചെലവുകൾ വർദ്ധിച്ചതും ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതും ബിസിനസിനെ ബാധിച്ചെന്നും ഇപ്പോൾ ഒരു മാസത്തെ ലാഭം വെറും ഒരു ലക്ഷമായി ചുരുങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആറ് മാസം മുമ്പാണ് ഉത്കർഷ് തന്റെ ദോശക്കട ആരംഭിച്ചത്. പുതുതായി റെസ്റ്റോറന്റ് ആരംഭിക്കുന്നവർക്കുള്ള സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. റെസ്റ്റോറന്റ് ആരംഭിച്ച സമയത്ത് മികച്ച ബിസിനസാണ് ഉണ്ടായിരുന്നത്. പ്രതിമാസ വരുമാനം 12 മുതൽ 13 ലക്ഷം വരെ എത്തിയിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട് എല്ലാം മാറിമറിയുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു.

ഇപ്പോൾ ഈ ഔട്ട്‌ലെറ്റിൽ നിന്ന് നിലവിൽ പ്രതിമാസം ഏകദേശം 5 മുതൽ 6 ലക്ഷം രൂപയുടെ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. വിൽപ്പനയിൽ ഇത്രയധികം കുറവുണ്ടാകാൻ കാലാവസ്ഥയും ഒരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. 'പുറത്ത് കഠിനമായ ചൂടായതിനാൽ കച്ചവടം മന്ദഗതിയിലാണ്,' എന്ന് പറഞ്ഞ അദ്ദേഹം, ശൈത്യകാലത്ത് ആളുകൾ പുറത്തുപോയി ഭക്ഷണം കഴിക്കാൻ കൂടുതൽ താൽപ്പര്യം കാണിച്ചിരുന്നതിനാൽ അക്കാലത്ത് കൂടുതൽ ഉപഭോക്താക്കൾ എത്തിയിരുന്നുവെന്നും കൂട്ടിച്ചേർത്തു.

ചെലവുകളെക്കുറിച്ച് പറയുമ്പോൾ ഒരു മാസം ഒരു ലക്ഷം രൂപയാണ് കടയുടെ വാടക. ജീവനക്കാർക്ക് ശമ്പളം നൽകാൻ 1.5 ലക്ഷം വേണ്ടിവരും. രാവിലെ ഏഴ് മണി മുതൽ രാത്രി 11 മണി വരെയാണ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ആവശ്യത്തിനുള്ള ജീവനക്കാരെ നിലനിർത്തുന്നത് വലിയ ചെലവാണ്. 20,000 മുതൽ 30000 രൂപ വരെയാണ് വൈദ്യുതി ബിൽ. 60,000 മുതൽ 70,000 രൂപ വരെ ഗ്യാസിന് വേണ്ടിവരും. അസംസ്‌കൃത വസ്തുക്കളും മറ്റ് അനുബന്ധ ചെലവുകളും ഉൾപ്പെടെ പ്രതിമാസ ആകെ ചെലവ് ഏകദേശം 4 ലക്ഷം രൂപ വരും. എല്ലാ ചെലവും കഴിച്ച് ബാക്കി കയ്യിൽ എത്ര കിട്ടുമെന്ന് വ്‌ളോഗർ ചോദിച്ചപ്പോൾ, ഒരു ലക്ഷം രൂപ മാത്രമേ സമ്പാദിക്കാൻ കഴിയുന്നുള്ളൂ എന്ന് ഉടമ മറുപടി നൽകി.

English Summary

A Thane-based dosa vendor, Utkarsh of 'Benne Rush', shared a viral video detailing his restaurant's financial challenges. Initially generating 12-13 lakh rupees monthly revenue, his business now yields only a 1 lakh profit. This decline is attributed to rising operational costs, including 1 lakh rent and 1.5 lakh salaries, alongside reduced customer footfall, partly due to weather conditions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS INCOME, BUSINESS LOSS, BUSINESS OWNER, VIRAL BUSINESS STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360