കസ്റ്റമേഴ്‌സിനെ സ്വീകരിക്കുന്നതിനായി ഇന്നത്തെ കാലത്ത് റോബോർട്ടുകളെ ഉപയോഗിക്കുന്നത് ഒരു പുതിയ കാര്യമല്ല. റോബോർട്ടിനൊപ്പം സെൽഫിയെടുക്കാനും വീഡിയോയെടുക്കാനുമെല്ലാം ആളുകൾക്ക് പൊതുവെ വലിയ താൽപര്യമാണ്. എന്നാൽ, റോബോർട്ടുകളോട് മോശമായി പെരുമാറിയാൽ അവ ഏത് രീതിയിലാകും പ്രതികരിക്കുന്നതെന്ന് നമുക്ക് മുൻകൂട്ടി നിശ്ചയിക്കാനാകില്ല. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിലിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
റോബോർട്ടിന്റെ നെഞ്ചിൽ പിടിച്ച് തള്ളുന്ന കസ്റ്റമറിനെ തിരികെ ആക്രമിക്കാൻ ശ്രമിക്കുന്ന റോബോർട്ടിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സയൻസ് ഫിക്ഷൻ ചിത്രം 'ദി ടെർമിനേറ്ററിലെ രംഗങ്ങളുമായാണ് വീഡിയോയെ പലരും താരതമ്യം ചെയ്യുന്നത്. കസ്റ്റമറിനെ ഇടിക്കാനും ചാടി ചവിട്ടാനുമെല്ലാം റോബോർട്ട് ശ്രമിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർ റോബോർട്ടിനെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ റോബോർട്ടിന്റെ പ്രവർത്തനം നിർത്തിവച്ചതായാണ് റിപ്പോർട്ട്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേരാണ് പ്രതികരണങ്ങളുമായെത്തുന്നത്. റോബോട്ടുകൾ ഭാവിയിൽ മനുഷ്യരോട് പ്രതികാരം ചെയ്യുമെന്ന തമാശകളാണ് പലരും പങ്കുവയ്‌ക്കുന്നത്. ചിലർ മോശമായി പെരുമാറിയ കസ്റ്റമറെയും കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം, വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. റോബോർട്ടിന്റെ പ്രതികരണം സ്വാഭാവികമായിരുന്നോ അതോ മറ്റാരുടെയെങ്കിലും നിയന്ത്രണത്തിൽ നടന്നതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവം എവിടെ, എപ്പോൾ നടന്നതാണെന്ന കാര്യത്തിൽ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. വീഡിയോയ്‌ക്കുവേണ്ടി കൃത്രിമമായി ചിത്രീകരിച്ച ദൃശ്യങ്ങളാണോ പ്രചരിക്കുന്നതെന്നും പലരും സംശയിക്കുന്നുണ്ട്.
Robot consultant glitches and ATTACKS customer in Russia's Saratov
— RT (@RT_com) September 2, 2026
The customer escaped with a fright, while robot Syoma was sent for a reboot pic.twitter.com/tGYUhj4KPV
A humanoid robot in Russia went viral after appearing to attack a customer who pushed it. The incident sparked comparisons to ‘The Terminator’, while some questioned whether the footage was staged or remotely controlled.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |