SignIn
Kerala Kaumudi Online
Saturday, 18 July 2026 8.09 PM IST

ആനക്കുട്ടിയുടെ ഒന്നാം പിറന്നാളിന് സർപ്രൈസ് ആഘോഷം; വെെറലായി വീഡിയോ

elephant

അസാമിലെ ഒരു ആനക്കുട്ടിയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 'മോമോ' എന്ന് വിളിക്കുന്ന പ്രിയാൻഷി എന്ന ആനക്കുട്ടിയുടെ ജന്മദിനമാണ് ആഘോഷിച്ചത്. ബിപിൻ കശ്യപ് എന്ന ആളാണ് വീഡിയോ പങ്കുവച്ചത്. ബിപിൻ തന്നെയാണ് ഈ ആഘോഷപരിപാടികൾക്ക് മുന്നിൽ നിന്നത്.

ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ആനക്കുട്ടിക്ക് പഴങ്ങളും പച്ചക്കറികളും കേക്കും എല്ലാം ബിപിൻ ഒരുക്കിയിരുന്നു. ആനക്കുട്ടി അതിന് മുന്നിൽ വന്ന് ഇവ കഴിക്കുന്നതും ബിപിൻ ജന്മദിന ആശംസകൾ നേരുന്നതും വീഡിയോയിൽ ഉണ്ട്. ആനക്കുട്ടിയും ബിപിനും തമ്മിലുള്ള അടുപ്പവും വീഡിയോയിൽ വ്യക്തമാണ്. പഴങ്ങളും പച്ചക്കറിയും കേക്കും കഴിക്കുന്ന ആനക്കുട്ടിയെയും വീഡിയോയിൽ കാണാം. കൂടാതെ ആനക്കുട്ടിയുടെ ഒപ്പം അതിന്റെ അമ്മയും ഉണ്ട്. അമ്മ ആനയും പഴങ്ങളും പച്ചക്കറിയും കഴിക്കുന്നുണ്ട്.

രണ്ട് ദിവസം മുൻപ് പങ്കുവച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. ഈ പേജിൽ മോമോയുടെയും മറ്റ് ആനകളുടെയും നിരവധി വീഡിയേകൾ ബിപിൻ പങ്കുവച്ചിട്ടുണ്ട്. 'ഇൻസ്റ്റഗ്രാമിൽ കണ്ട അതിമനോഹരമായ കാഴ്ചയാണ് ഇത്', 'ഹാപ്പി ബർത്ത് ഡേ മോമോ', 'ദെെവം നിന്നെ അനുഗ്രഹിക്കണ്ട', 'നല്ല ഭംഗിയുള്ള ആനക്കുട്ടി', 'സൂപ്പർ ആയിട്ടുണ്ട് ഈ ജന്മദിനം ആഘോഷം', - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHANT, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY