ഭോപ്പാൽ: ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി സമോസ വാങ്ങുന്നതായുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാവുകയാണ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നീല യൂണിഫോം അണിഞ്ഞ യുവാവ് ഒരു ചെറിയ കടയിൽ നിന്ന് സമോസ വാങ്ങുന്നതും പിന്നാലെ കവറുമായി ലോക്കോ പൈലറ്റിന്റെ ക്യാബിനിൽ കയറുന്നതുമാണ് വീഡിയോയിലുള്ളത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വീഡിയോ പങ്കുവച്ച ഒരു സമൂഹമാദ്ധ്യമ ഉപഭോക്താവിനാണ് ഇന്ത്യൻ റെയിൽവേയുടെ റത്‌ലാം ഡിവിഷൻ മറുപടി നൽകിയിരിക്കുന്നത്.
'പ്രിയപ്പെട്ട പാസഞ്ചർ, ലോക്കോ നമ്പർ 27237 + 27600 ഗുഡ്സ് ട്രെയിൻ CGPT, RAU യാർഡിലെ ട്രാക്കിൽ എഞ്ചിനീയറിംഗ് ജോലികൾ നടക്കുന്നതിനാൽ RAU ഹോം സിഗ്നലിൽ നിർത്തിയിടുകയായിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎൽപി) സമൂസയും കച്ചോരിയും വാങ്ങിയത്. ഭക്ഷണം വാങ്ങുന്നതിന് വേണ്ടിയല്ല ട്രെയിൻ നിർത്തിയത്. സംഭവത്തിന്റെ വീഡിയോ തെറ്റായ ഉദ്ദേശ്യത്തോടെയാണ് പങ്കിട്ടിരിക്കുന്നത്.'- എന്നാണ് റെയിൽവേ മറുപടി നൽകിയത്. വീഡിയോ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും വെസ്റ്റേൺ റെയിൽവേ മറ്റൊരു ഔദ്യോഗിക പ്രസ്‌താവനയിലും വ്യക്തമാക്കി.
Dear Passenger ,
— DRM Ratlam (@RatlamDRM) July 7, 2026
Goods Train CGPT, hauled by Loco Nos. 27237 + 27600, was stopped at the RAU Home Signal due to engineering work being carried out on the track in the RAU yard. During this stoppage, the Assistant Loco Pilot (ALP) was seen purchasing samosa and kachori. The train…
Indian Railways clarified that a viral video showing an assistant loco pilot buying samosas did not depict a train stopping for snacks. The goods train had halted at a signal near Rau Yard in Indore due to engineering work. Railways said the video was misleading and falsely linked the stop to food purchase.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |