SignIn
Kerala Kaumudi Online
Monday, 10 August 2026 4.41 PM IST

സിബിഎസ്‌ഇ  തായ്‌ക്വണ്ടോ  മത്സരത്തിനിടെ മലയാളി  വിദ്യാർത്ഥിക്ക്  ഗുരുതര പരിക്ക്; ആശുപത്രിയിലെത്തിച്ചത് എയ‌ർലിഫ്‌റ്റ് ചെയ്‌ത്

taekwondo-competition
മത്സരത്തിനിടെ കുട്ടി ബോധംകെട്ട് വീണപ്പോൾ

കൊച്ചി: സിബിഎസ്‌ഇ തായ്‌ക്വണ്ടോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. തൃശൂർ സ്വദേശി ഫൈസ് അബ്‌ദുൾ ജലാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ മഹാരാഷ്‌ട്രയിൽ നിന്ന് എയർലിഫ്‌റ്റ് ചെയ്‌താണ് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. മത്സരത്തിലെ എതിരാളിയും റഫറിയും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഫൈസിന്റെ കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ ശനിയാഴ്‌ചയാണ് മഹാരാഷ്‌ട്രയിലെ വറോറയിൽ സിബിഎസ്‌ഇ സൗത്ത് സോൺ (കേരളം, കർണാടക, മഹാരാഷ്‌ട്ര) വിദ്യാർത്ഥികൾക്കുള്ള തായ്‌ക്വണ്ടോ മത്സരം നടന്നത്. തലയ്‌ക്ക് ഗുരുതരമായി ചവിട്ടേറ്റതോടെ ഫൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം വറോറയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം ആരോഗ്യനില വഷളാണെന്ന് കണ്ടതോടെ എയർലിഫ്‌റ്റ് ചെയ്‌ത് എറണാകുളത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തായ്‌ക്വണ്ടോയിൽ അനുവദനീയമല്ലാത്ത രീതിയിലുള്ള കിക്കുകൾ എ‌തിർ മത്സരാർത്ഥിയായിരുന്ന കുട്ടി നടത്തിയെന്നാണ് വിവരം. ആദ്യം കുട്ടിയുടെ ജനനേന്ദ്രിയത്തിൽ കിക്ക് ചെയ്‌തു. ഇതോടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുട്ടി റഫറിയോട് പറഞ്ഞു. പക്ഷ, അടുത്ത കിക്ക് തലയിലേറ്റതോടെ കുട്ടി ബോധക്ഷയം വന്ന് വീഴുകയായിരുന്നു. എതിർ മത്സരാർത്ഥി മാനദണ്ഡങ്ങൾ പാലിക്കാതിരുന്നിട്ടും റഫറി മത്സരം നിർത്താൻ ആവശ്യപ്പെട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

ഫൈസിന്റെ തലയോട്ടിക്കും തലയ്‌ക്കും ഇടയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ശസ്‌ത്രക്രിയയിലൂടെ ഈ രക്തം നീക്കം ചെയ്‌തു. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. കുട്ടി അപകടനില തരണം ചെയ്‌തുവെന്നാണ് കുടുംബം പറയുന്നത്. സ്‌കൂൾ അധികൃതരാണ് കുട്ടിയെ മത്സരത്തിനായി കൊണ്ടുപോയത്. പരിക്ക് പറ്റിയ വിവരം കുടുംബത്തെ ആദ്യം അറിയിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. റഫറിക്കും സ്‌കൂൾ അധികൃതർക്കുമെതിരെ കുടുംബം പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

English Summary

A Thrissur student, Faiz Abdul Jalal, sustained severe head injuries during a CBSE Taekwondo competition in Maharashtra last Saturday. Airlifted to Kochi, he underwent surgery for a brain clot and is currently in ICU. His family alleges illegal kicks by the opponent and referee negligence, claiming they have filed a complaint against the referee and school authorities for the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBSE TAEKWONDO INJURY, MALAYALI STUDENT INJURED, TAEKWONDO COMPETITION ACCIDENT, CBSE SPORTS COMPLAINT, MALAYALI STUDENT FAMILY COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA