ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് അവധി. സർക്കാർ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവധി ബാധകമാണെന്ന് യുഎഇ സർക്കാരിന്റെ മീഡിയ ഓഫീസ് അറിയിച്ചു. ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ പ്രവാസികളടക്കമുള്ളവർക്ക് മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും.
കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് അവധി ലഭിക്കുമെങ്കിലും സാധാരണ ഷോപ്പുകളിലും മറ്റും ജോലിചെയ്യുന്ന പ്രവാസികൾക്ക് അവധി ലഭിക്കാൻ സാദ്ധ്യത കുറവാണ്. അതേസമയം ഒമാനിൽ ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. വെള്ളി. ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ലഭിക്കുമ്പോൾ മൂന്ന് ദിവസവും അവധി ലഭിക്കും. മറ്റു ജിസിസി രാജ്യങ്ങളും വൈകാതെ അവധി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഇസ്ലാമിക ചാന്ദ്രകലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉൽ അവ്വൽ 12-ാം തീയതി ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ 'മൗലിദ് അൽ നബിയായി ആചരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനത്തെ അനുസ്മരിക്കുന്ന ഈ ദിനം പല രാജ്യങ്ങളിലും മതപരമായ ഒത്തുചേരലുകൾ, ഖുർആൻ പാരായണം, പ്രഭാഷണങ്ങൾ എന്നിവയോടെയാണ് ആഘോഷിക്കുന്നത്.
The UAE government has declared a public holiday on Friday, August 28, to mark Prophet Muhammad's birthday. This applies to both government and private sectors, resulting in a three-day weekend. Oman also announced a public holiday for the same occasion on Thursday, August 27, ensuring a long weekend for its residents. Other GCC countries are expected to follow suit.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |