SignIn
Kerala Kaumudi Online
Wednesday, 01 July 2026 4.08 PM IST

'കാത്തോണേ, ടാറ്റാ..ബൈ ബൈ'; ദൈവത്തിന് മുന്നിൽ വേറിട്ട പ്രാർത്ഥനയുമായി കുരുന്ന്

kid
പൂജാമുറിക്ക് മുന്നിൽ ദൈവത്തിനോട് പ്രാർത്ഥിക്കുന്ന കുരുന്ന്

ദൈവത്തിനെ നേരിട്ട് കാണാൻ കഴിയുന്നവരാണ് കുഞ്ഞുങ്ങളെന്നാണ് പലരും പറയുന്നത്. ദൈവം നേരിട്ടെത്തി അവരോട് സംസാരിക്കാറുണ്ടെന്നും അവരുമായി കളിക്കാറുണ്ടെന്നുമാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. ഇപ്പോഴിതാ, പൂജാമുറിയിലെ ദൈവത്തിന്റെ ചിത്രങ്ങൾ നോക്കി ഒരു കളിക്കൂട്ടുകാരനെന്ന പോലെ വർത്തമാനം പറയുന്ന ഒരു കുരുന്നിന്റ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

കുഞ്ഞിക്കാലിൽ പിച്ചവച്ച് പൂജാമുറിക്ക് മുന്നിലെത്തുന്ന കുരുന്ന് കൈയിലുണ്ടായിരുന്ന പെൻസിൽ ദൈവത്തിനു നൽകാനെന്നപോലെ താഴെ വച്ചശേഷം കാത്തോണേ എന്നാണ് പറയുന്നത്. ശേഷം വന്നകാര്യം നടത്തിയിട്ടെന്നപോലെ ദൈവങ്ങളുടെ ചിത്രം നോക്കി 'ടാറ്റാ, ബൈ ബൈ' എന്നൊക്കെ പറയുന്നുണ്ട്. കൃഷ്‌ണന്റെ വിഗ്രഹവും സരസ്വതീദേവിയുടെ ചിത്രവുമെല്ലാം പൂജാമുറിയിൽ കാണാനാകും. ഒപ്പം പതിഞ്ഞ ശബ്‌ദത്തിൽ മന്ത്രങ്ങളും കേൾക്കാം.

എന്തായാലും കുട്ടിയുടെ പ്രാർത്ഥന സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ടാറ്റാ കമ്പനിക്ക് വേണ്ടിയാകും കുട്ടി പ്രാർത്ഥിച്ചതെന്നാണ് ചിലർ തമാശയായി പറയുന്നത്. ചിലപ്പോൾ നമ്മൾ കാണുന്നതുപോലെയാകില്ല അവർ ദൈവത്തെ കാണുന്നതെന്നും കുട്ടിക്ക് ദൈവത്തെ നേരിട്ട് കാണാനാകുന്നുണ്ടാകുമെന്നും ചിലർ പറയുന്നു.

A post shared by Ɩąƙʂɧɱı ℘ཞąƙąʂɧঔৣ (@_lechh_isai)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, FUNNY MOMENTS, FAMILY LOVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY