SignIn
Kerala Kaumudi Online
Saturday, 12 September 2026 4.46 PM IST

‘ഗയ്സ്, ഹെൽപ്! ഇവിടെ ആരും നിർത്തുന്നില്ല’; മുംബയിലെ റോഡിൽ പകച്ചുനിന്ന് ജർമൻ മോഡൽ, വീഡിയോ വൈറൽ

greta-barthel-
ജർമൻ മോഡൽ ഗ്രെറ്റ ബാർത്തൽ

മുംബയ്: മുംബയിലെ തിരക്കേറിയ തെരുവുകളിലും റോഡുകളിലും ആദ്യമായി സഞ്ചരിക്കുന്ന സന്ദർശകർക്ക് ഒരു പ്രത്യേക അനുഭവമായിരിക്കും ലഭിക്കുന്നത്. ഇവിടത്തെ റോഡ് മുറിച്ചുകടക്കാൻ പാടുപെടുന്ന ജർമൻ മോഡലിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ജർമൻ മോഡലും ‘ലവ് ഐലൻഡ് വിഐപി’ താരവുമായ ഗ്രെറ്റ ബാർത്തലാണ് മുംബയിലെ തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ പാടുപെടുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. സീബ്ര ക്രോസിംഗ് ഉണ്ടായിരുന്നെങ്കിലും വാഹനങ്ങൾ നിർത്താതെ തുടർച്ചയായി കടന്നുപോയതോടെയാണ് ഗ്രെറ്റ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടിയത്.

ട്രാഫിക് സിഗ്നലും ഇല്ലാത്തതിനാൽ എങ്ങനെ റോഡ് കടക്കണമെന്ന് അറിയാതെ അവർ കാത്തുനിൽക്കുന്നതും വീഡിയോയിൽ കാണാം. 'ഇവിടെ ആളുകൾ വാഹനങ്ങൾ നിർത്തുമെന്ന് തോന്നുന്നില്ല. എങ്ങനെ റോഡ് മുറിച്ചുകടക്കും? ഒന്ന് നിർത്തൂ. ഗയ്സ്, ഹെൽപ്' എന്നും ഗ്രെറ്റ പറയുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും. ഇന്ത്യയിൽ ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കുന്നത് ഇപ്പോഴും തനിക്ക് ഒരു വെല്ലുവിളിയാണെന്നും അവർ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു.

ഗ്രെറ്റയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മുംബയിലെ റോഡ് ഗതാഗതത്തെ ചിലർ ‘ഓർഗനൈസ്ഡ് കയോസ്’ എന്നാണ് വിശേഷിപ്പിച്ചത്. നാട്ടുകാരുടെ സഹായം തേടി റോഡ് മുറിച്ചുകടക്കുന്നതാണ് എളുപ്പമെന്നും ചിലർ കമന്റ് ചെയ്തു. പ്രദേശവാസികൾ പോലും റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യമുള്ളപ്പോൾ വിദേശികളുടെ കാര്യം പറയുകപോലും വേണ്ടെന്നാണ് ചില‌ർ പങ്കുവച്ചിരിക്കുന്ന കമന്റ്. ഇന്ത്യയിൽ ഓരോ ചുവടുവയ്പ്പിലും സാഹസികതകളുണ്ടെന്ന് മറ്റൊരാൾ തമാശരൂപേണ കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ അവസാനത്തിൽ അവർക്ക് റോഡ് മുറിച്ചുകടക്കാൻ കഴിഞ്ഞതായും വ്യക്തമാണ്.

A post shared by Greta Barthel / Love Island VIP (@gretabarthel)


English Summary

German model Greta Barthel's viral video showed her struggling to cross a busy Mumbai road due to relentless traffic and no signals, despite a zebra crossing. Expressing her difficulty, the "Love Island VIP" star's experience resonated with viewers commenting on Mumbai's "organised chaos." She ultimately succeeded.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GERMAN MODEL MUMBAI, GRETA BARTHALIN, MUMBAI ROAD VIRAL VIDEO, LOVE ISLAND VIP, MUMBAI TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360